ചാമ്പ്യൻസ് ട്രോഫിയ്‌ക്കുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാതെ ബിസിസിഐ. ഐസിസിയുമായി പ്രതിഫലം സംബന്ധിച്ച് തുടരുന്ന തർക്കത്തെ തുടർന്നാണ് ടീം പ്രഖ്യാപനം വൈകുന്നത്. ഏപ്രിൽ 27 ന് നടക്കുന്ന ഐസിസി ബോർഡ് മീറ്റിംങ്ങിന് ശേഷം ടീമിനെ പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് ബിസിസിഐ.

ഏപ്രിൽ 25-ാണ് ചാമ്പ്യൻസ് ട്രോഫിക്കുളള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തിയ്യതി. എന്നാൽ ഇതുവരെ ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് രാത്രി വൈകിയായാലും ടീമിനെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ .

ജൂൺ ഒന്നിനാണ് ഇംഗ്ളണ്ടിൽ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് തുടക്കമാവുന്നത്. എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയ്‌ക്ക് പുറമെ പാകിസ്‌താനും ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ബാക്കിയുളള ടീമുകളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ടീം പ്രഖ്യാപനം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ