ജൂൺ ഒന്നിന് തുടങ്ങുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തി. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുളള സംഘമാണ് ഇംഗ്ളണ്ടിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്. ബിസിസിഐയും ഇന്ത്യൻ ടീമിന്റെ ചിത്രം പങ്ക്‌വച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാണ് ഇന്ത്യ.

Jst landed in uk.. relaxing in lounge!!phone ney mat maar li sabki!!

A post shared by Shikhar Dhawan (@shikhardofficial) on

സച്ചിന്റെ ജീവിതം പറയുന്ന സച്ചിൻ: എ ബില്യൺ ഡ്രീംസിന്റെ പ്രീമിയർ ഷോ കണ്ട ശേഷമാണ് ഇന്ത്യൻ ടീം ഇംഗ്ളണ്ടിലേക്ക് തിരിച്ചത്.

പാക്കിസ്ഥാനെതിരെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ നാലിനാണ് ഇന്ത്യ-പാക്ക് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്കായുളള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, യുവ്‌രാജ് സിങ്, കേദർ ജാദവ്, ഹാർദിക് പാണ്ഡ്യേ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, ദിനേശ് കാർത്തിക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ