Latest News

Champions League: നെയ്മറിന് എന്തുകൊണ്ട് ഇത് സുവർണാവസരമാകുന്നു?

ചാംപ്യൻസ് ലീഗ് മാത്രം മുന്നിൽ കണ്ട് വർഷങ്ങളുടെ പദ്ധതിയുമായി വരുന്ന പിഎസ്ജിക്ക് കിരീടം അത്രത്തോളം പ്രധാനമാണ്

ലിസ്ബൺ: യൂറോപ്യൻ ഫുട്ബോളിലെ പുതിയ രാജാക്കന്മാരെ തേടിയുള്ള യാത്ര അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എല്ലാ കണ്ണുകളും പോർച്ചുഗലിലെ ലിസ്ബണിലേക്ക്. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും നേർക്കുനേരെത്തുമ്പോൾ പ്രവചനങ്ങൾ അപ്രസക്തമാണ്. എന്നാൽ ചാംപ്യൻസ് ലീഗ് മാത്രം മുന്നിൽ കണ്ട് വർഷങ്ങളുടെ പദ്ധതിയുമായി വരുന്ന പിഎസ്ജിക്ക് കിരീടം അത്രത്തോളം പ്രധാനമാണ്. പ്രത്യേകിച്ച് അവരുടെ സ്റ്റാർ സ്ട്രൈക്കർ നെയ്മറിനെ സംബന്ധിച്ചടുത്തോളം.

തിളങ്ങാനുള്ള ഏറ്റവും വലിയ സുവർണാവസരമാണ് നെയ്മറിനിത്. എങ്ങനെയെന്നല്ലേ? പല ചോദ്യങ്ങൾക്കും ഉത്തരം നൽകാനുള്ള അവസരം. പല സംശയങ്ങളും തീർക്കാനുള്ള അവസരം. പല തീരുമാനങ്ങളും ശരിയെന്ന് തെളിയിക്കാനുള്ള അവസരം.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്ലബ്ബ് ഫുട്ബോളിൽ മെസിയുടെ നിഴലല്ല താൻ എന്ന തെളിയിക്കാനുള്ള അവസരമാണ്. ഭീമൻ തുക മുടക്കി തന്നെ ടീമിലെത്തിക്കാനുള്ള തീരുമാനം തെറ്റായിരുന്നില്ല എന്ന് തെളിയിക്കാനുള്ള അവസരം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണെന്ന് തെളിയിക്കാനുള്ള അവസരം. അങ്ങനെ അങ്ങനെ…

ലോകത്തെ ഏറ്റവും വിലയേറിയ താരത്തിന്റെ ആദ്യ കിരീട നേട്ടമായിരിക്കും ലോകം ആഘോഷിക്കാൻ പോകുന്നത്. ബാഴ്സലോണയിൽ നിന്ന് 260 മില്ല്യൺ ഡോളറിനാണ് ചാംപ്യൻസ് ലീഗ് മാത്രം മുന്നിൽ കണ്ട് മൂന്ന് വർഷം മുമ്പ് പിഎസ്ജി ബ്രസീലിയൻ താരത്തെ ക്ലബ്ബിലെത്തിച്ചത്. എന്നാൽ ആദ്യ രണ്ട് ശ്രമവും പരാജയപ്പെട്ട നെയ്മർ മൂന്നാം വട്ടം ടീമിനെ ഫൈനലിൽ എത്തിച്ചിരിക്കുകയാണ്. ഇനി കിരീടത്തിലേക്ക് ഒരു വിജയത്തിന്റെ ദൂരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Champions league neymar is finally getting his big chance to shine

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com