ടൂ​റി​ന്‍: യു​ഫേഫ ചാമ്പ്യൻസ് ലീഗിന്രെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ​പാ​ദ പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ൽസ​ര​ങ്ങ​ളി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ് ടോ​ട്ട​നം ഇ​റ്റാ​ലി​യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ന്‍റ​സി​നെയും സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് ക്ല​ബ് ബാ​സ​ല്‍ എ​ഫ്‌​സി കരുത്തരായ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെയും നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.15 നാണ് മൽസരം നടക്കുന്നത്.

പ്രിമിയർ ലീഗിൽ കരുത്തരായ ആഴ്സണലിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടോട്ടൻഹാമിന്രെ വരവ്. ഹാരി കെയ്ൻ, ഡെലി അലി, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവരുൾപ്പെടുന്ന താരങ്ങൾ തകർപ്പൻ ഫോമിലാണ് എന്നതാണ് ടോട്ടൻഹാമിന്റെ കരുത്ത്. ഏത് വമ്പൻമാരെയും വെല്ലുവിളിക്കാനുളള കരുത്ത് മറൂസിയോ പോച്ചറ്റീനോയുടെ കുട്ടികൾക്ക് ഉണ്ടെന്നെതാണ് വാസ്തവം.

ഇറ്റാലിയൻ ലീഗിൽ രണ്ടാം സ്ഥാനത്തുളള യുവന്റസും തകർപ്പൻ​ ഫോമിലാണ്. ഗോൺസാലോ ഹിഗ്വയിൻ, പൗളോ ഡിബാല, ഡഗ്ലസ് കോസ്റ്റ എന്നിവരാണ് യുവന്റസിന്റെ തുറുപ്പ് ചീട്ടുകൾ. പരിചയ സമ്പന്നനായ ജോർജ്ജിയോ ചില്ലൈനിയുടെ നേതൃത്വത്തിലുളള യുവന്റസിന്റെ പ്രതിരോധ മതിൽ പിളർത്തുക എന്നത് ഏതൊരു ടീമിനും വെല്ലുവിളിയാണ്.

അട്ടിമറി വീരൻമാരായ ബാസലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. സ്വിസ് ലീഗിൽ ഒന്നാം സ്ഥാനത്തുളള ബാസലിന് വമ്പൻ ക്ലബുകളെ അട്ടിമറിച്ച പാരമ്പര്യമുണ്ട്. എന്നാൽ ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ സ്വപ്നകുതിപ്പ് നടത്തുന്ന പെപ് ഗ്വാർഡിയോളയുടെ കുട്ടികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍, സെ​ര്‍ജി​യോ അ​ഗ്വേ​റോ, റ​ഹീം സ്റ്റെര്‍ലിം​ഗ് എ​ന്നി​വ​രുടെ ഫോ​മി​ലാ​ണ് സി​റ്റി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ