ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ന് തീപാറും. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ യുവന്റസും ലയണൽ മെസിയുടെ ബാഴ്‌സലോണയും ഏറ്റുമുട്ടുമ്പോൾ ഫുട്‌ബോൾ പ്രേമികൾക്ക് ആഘോഷരാത്രി. ഇന്ന് രാത്രി 1.30 നാണ് (ബുധനാഴ്‌ച പുലർച്ചെ) വാശിയേറിയ പോരാട്ടം.

ഇന്ത്യയിൽ സോണി ടെൻ 2/3 എന്നീ ചാനലുകളിലാണ് മത്സരം തത്സമയം കാണാൻ സാധിക്കുക. SONY Liv ലും മത്സരം തത്സമയം കാണാം.

ഏഷ്യയിലെ അറബ് രാജ്യങ്ങളിൽ രാത്രി 11 നാണ് മത്സരം കാണുക, BeIN എന്ന കായിക ചാനലിൽ.

Read Also: മനസില്ലാമനസോടെ മെസി; ബാഴ്‌സയിൽ തുടരും, കായികലോകത്തെ ഞെട്ടിച്ച് തുറന്നുപറച്ചിൽ

ചാംപ്യൻസ് ലീഗിൽ ഗ്രൂപ്പ് ‘ജി’യിലാണ് ഇരു ടീമുകളും. ചാംപ്യൻസ് ലീഗിൽ ഇരു താരങ്ങളുടെയും ടീം അവസാനമായി ഏറ്റുമുട്ടിയത് 2010-11 സീസണിലാണ്. ചാംപ്യൻസ് ലീഗിൽ ഇതുവരെ അഞ്ച് തവണയാണ് റൊണാൾഡോയും മെസിയും ഏറ്റുമുട്ടിയിരിക്കുന്നത്. ഇത് ആറാം തവണ. മൂന്ന് തവണ റൊണാൾഡോ റയൽ മഡ്രിഡിനൊപ്പമായിരുന്നു, രണ്ട് തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും.

ബാഴ്‌സയുടെ തട്ടകമായ ക്യാംപ് നൗവിലാണ് മത്സരം. നേരത്തെ യുവന്റസിന്റെ തട്ടകമായ ടൂറിനിൽ 2-0 ത്തിന് ബാഴ്‌സ ജയിച്ചു. ഈ മത്സരത്തിൽ കോവിഡ് ബാധിതനായിരുന്നതിൽ റൊണാൾഡോ കളിച്ചില്ല. പോയിന്റ് പട്ടികയിൽ ബാഴ്‌സ ഒന്നാമതും യുവന്റസ് രണ്ടാമതുമാണ്. ഇരു ടീമുകളും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook