Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ചാമ്പ്യൻസ് ലീഗ്: സിറ്റിയെ അട്ടിമറിച്ച് ലെപ്‌സിഗ്; മിന്നും ജയവുമായി പിഎസ്‌ജി, ലിവർപൂൾ, റയൽ മാഡ്രിഡ് ടീമുകൾക്കും ജയം

ഇരട്ട ഗോളുകളോടെ പ്രൊഫഷണൽ ഫുട്ബോളിൽ 758 ഗോളുകൾ കുറിച്ച മെസി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ലെപ്‌സിഗ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആർബി ലെപ്‌സിഗിന്റെ ജയം. ജയത്തോടെ ലെപ്‌സിഗ് യൂറോപ്പ ലീഗിന് യോഗ്യത നേടി. സൊബോസ്ലയി, ആന്ദ്രേ സിൽവ എന്നിവരാണ് ലെപ്‌സിഗിനായി ഗോൾ നേടിയത്. റിയാദ് മെഹ്രസിന്റെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ.

മറ്റൊരു മത്സരത്തിൽ ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഗെയ്ക്കെതിരെ പിഎസ്‌ജി തകര്‍പ്പന്‍ ജയം നേടി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പിഎസ്‌ജിയുടെ ജയം. കിലിയന്‍ എംബാപ്പേയുടെയും ലിയോണല്‍ മെസിയുടെയും ഇരട്ടഗോളുകളാണ് പിഎസ്‌ജിക്ക് ഗംഭീര ജയം സമ്മാനിച്ചത്. ഇരട്ട ഗോളുകളോടെ പ്രൊഫഷണൽ ഫുട്ബോളിൽ 758 ഗോളുകൾ കുറിച്ച മെസി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. പെലെയെ ആണ് മെസി മറികടന്നത്. 757 ഗോളുകളായിരുന്നു പെലെയ്ക്ക് ഉണ്ടായിരുന്നത്.

അതേസമയം, മറ്റു മത്സരങ്ങളിൽ ലിവർപൂൾ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾ വിജയിച്ചു. എസി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തായിരുന്നു ലിവർപൂളിന്റെ ജയം. ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു ഇരട്ട ഗോളുകളുമായി ലിവർപൂളിന്‍റെ ജയം. ലിവർപൂളിനായി മുഹമ്മദ് സലയും ഒറിഗിയുമാണ് ഗോളുകൾ നേടിയത്. ടമോറിയാണ് ഇന്റർ മിലാനു വേണ്ടി വലകുലുക്കിയത്. തോൽവിയോടെ മിലാൻ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. ലിവർപൂളാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.

Also Read: ISL 2021/22: East Bengal vs FC Goa- ഗോവയ്ക്ക് ആദ്യ ജയം, മൂന്നാം തോൽവിയുമായി ഈസ്റ്റ് ബംഗാൾ

മറ്റൊരു മത്സരത്തിൽ പോർട്ടോക്കെതിരെ അത്‍ലറ്റിക്കോ മാഡ്രിഡ് ജയിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജയം. അത്‍ലറ്റിക്കോ മാഡ്രിഡിനായി ഗ്രീസ്‌മാനും കൊറേയയും ഡീപോളുമാണ് സ്കോർ ചെയ്തത്. പെനാല്‍റ്റിയിലൂടെ സെര്‍ജിയോ ഒലിവിയേരയാണ് പോർട്ടോയുയ്ക്ക് ആശ്വാസ ഗോൾ സമ്മാനിച്ചത്. ജയത്തോടെ അത്‍ലറ്റിക്കോ മാഡ്രിഡ് നോക്കൗട്ട് റൗണ്ടിൽ കടന്നു. പോർട്ടോ പുറത്തായി.

ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ ഇന്റർ മിലാനെ തോൽപ്പിച്ചത്. ടോണി ക്രൂസും മാര്‍ക്കോ അസെൻസിസിയോയുമാണ് റയൽ മാഡ്രിഡിനായി വല കുലുക്കിയത്. ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായ റയൽ നേരത്തെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Champions league 2021 22 reslts psg liverpool real madrid wins

The moderation of comments is automated and not cleared manually by malayalam.indianexpress.com