scorecardresearch

‘സ്വയം വെല്ലുവിളിക്കൂ, പുതിയ വഴികൾ തേടൂ,’ സഹതാരങ്ങളോട് രോഹിത്

“ഒരു ടീമെന്ന നിലയിൽ മെച്ചപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ടീം ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ കഴിയണം എന്നതാണ് ആത്യന്തിക ലക്ഷ്യം,” രോഹിത് പറഞ്ഞു

Virat Kohli, Rohit Sharma, Indian team, ie malayalam

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് തകർത്ത് വൈറ്റ് ബോൾ ക്യാപ്റ്റനെന്ന നിലയിൽ തന്റെ പുതിയ ഇന്നിംഗ്‌സ് ആരംഭിച്ചിരിക്കുകയാണ് രോഹിത് ശർമ. ഇതിന് ശേഷം രോഹിത് തന്റെ ടീം അംഗങ്ങൾക്ക് ഒരു ഉപേശവും നൽകി. എപ്പോഴും പുതിയ മാർഗങ്ങൾ തേടുന്നവരവാനും സ്വയം വെല്ലുവിളിക്കാനും രോഹിത് തന്റെ ടീം അംഗങ്ങൾക്ക് ഉപദേശം നൽകി.

ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് കരകയറിയതിന് ശേഷം നടന്ന മത്സരത്തിൽ രോഹിത് 51 പന്തിൽ 60 റൺസ് നേടിയിരുന്നു. ഇന്ത്യ 1000 ഏകദിനങ്ങൾ തികച്ച മത്സരത്തിൽ ഇന്ത്യ 28 ഓവറിൽ 176 റൺസ് പിന്തുടർന്ന് വിജയം നേടുകയായിരുന്നു.

“ഒരു ടീമെന്ന നിലയിൽ മെച്ചപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ടീം ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ കഴിയണം എന്നതാണ് ആത്യന്തിക ലക്ഷ്യം. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ടീം ആവശ്യപ്പെടുകയാണെങ്കിൽ, നമ്മൾ അത് ചെയ്യണം. നമ്മൾ ഒരുപാട് മാറണം എന്ന് കരുതരുത്,” മത്സരത്തിന് ശേഷം രോഹിത് പറഞ്ഞു.

Also Read: ടെസ്റ്റ് ടീം നായകസ്ഥാനത്തേക്കുറിച്ച് രോഹിത് ശര്‍മ

“കളിക്കാരോട് ഞാൻ ആവശ്യപ്പെടുന്നത്, സ്വയം വെല്ലുവിളിച്ചുകൊണ്ടേയിരിക്കുകയും കുറച്ചുകൂടി പുതുമയുള്ളവരായിരിക്കുകയും വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ്, അങ്ങനെ സാഹചര്യം വരുമ്പോൾ അവർ അതിന് തയ്യാറായിരിക്കും,” രോഹിത് പറഞ്ഞു.

“എല്ലാം തികഞ്ഞ കളിയിൽ ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾക്ക് പൂർണത നേടാൻ കഴിയില്ല. മൊത്തത്തിൽ എല്ലാവരിൽ നിന്നും ഒരു വലിയ ശ്രമം ഉണ്ടാകും. ഞങ്ങൾ എല്ലാത്തിലും എന്തെങ്കിലും നേടി. അതിൽ സന്തോഷമുണ്ട്,” രോഹിത് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Challenge yourself be innovative new odi skipper rohits advice to his players