scorecardresearch

ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതാണ്; അഗർക്കാർ പറയുന്നു

മുൻ ക്യാപ്റ്റൻമാരായ കോഹ്‌ലിക്കും എംഎസ് ധോണിക്കും ഗുണം ചെയ്തത് അതാണെന്നും അഗർക്കാർ വിശ്വസിക്കുന്നു.

ROhit Sharma, ODI Captain Rohit, T20I Captain

ഇന്ത്യയുടെ പുതിയ വൈറ്റ് ബോൾ നായകനായി രോഹിത് ശർമ്മ പുതിയ ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ രോഹിതിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ പേസർ അഗർക്കർ.

അടുത്ത 24 മാസത്തിനുള്ളിൽ നടക്കാൻ പോകുന്ന ടി20, ഏകദിന ലോകകപ്പ് വരെ ഫിറ്റ്നസ് നിലനിർത്തുക എന്നതായിരിക്കുമെന്ന് രോഹിതിന് വലിയ വെല്ലുവിളി എന്ന് അദ്ദേഹം പറയുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ചെയ്യേണ്ടതും അതാണെന്ന് അഗർക്കാർ പറഞ്ഞു.

വിരാട് കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് രോഹിതിനെ ക്യാപ്റ്റനാക്കിയത്. പിന്നീട് ഏകദനത്തിലും കൂടി ക്യാപ്റ്റനാക്കുകയായിരുന്നു.

വൈറ്റ് ബോൾ ഫോർമാറ്റിനായി ഒരു ക്യാപ്റ്റൻ ഉണ്ടായിരിക്കുക എന്നത് നല്ല കാര്യമാണെന്നും ശരിയായ കാര്യമാണെന്നും താൻ കരുതുന്നുവെന്നും അഗർക്കാർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ ടി20 ലോകകപ്പും അടുത്ത വർഷം ഏകദിന ലോകകപ്പും നടക്കാനിരിക്കെ, ക്യാപ്റ്റൻ എപ്പോഴും ടീമിനൊപ്പം ഉണ്ടായിരിക്കണമെന്ന് അഗാർക്കർ കരുതുന്നു, മുൻ ക്യാപ്റ്റൻമാരായ കോഹ്‌ലിക്കും എംഎസ് ധോണിക്കും ഗുണം ചെയ്തത് അതാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Also Read: 24 വർഷത്തിന് ശേഷം ഓസ്‌ട്രേലിയൻ ടീം പാകിസ്ഥാനിലേക്ക്; മത്സരക്രമം ഇങ്ങനെ

“അതുകൊണ്ട്, എന്റെ അഭിപ്രായത്തിൽ രോഹിത് ശർമ്മയുടെ വെല്ലുവിളി ഫിറ്റായി തുടരുക എന്നതാണ്, ഇനി മുതൽ ലോകകപ്പ് വരെ എല്ലാ മത്സരവും കളിക്കുക എന്നതാണ്, വിരാട് കോഹ്‌ലിയുടെയും ധോണിയുടെയും ശക്തികളിൽ ഒന്നായിരുന്നു അത, അവർ അപൂർവ്വമായി മാത്രമാണ് മത്സരങ്ങൾ നഷ്‌ടപ്പെടുത്തിയത്, ഇരുവരും വളരെ ഫിറ്റായിരുന്നു,” അഗാർക്കർ പറഞ്ഞു.

ഇടത് കാലിലെ പേശിക്കേറ്റ പരുക്കിനെ തുടർന്ന് രോഹിതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. തുടർന്ന് സമ്പൂർണമായി ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയാത്തതിനാൽ ഏകദിനപരമ്പരയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

2020-21 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിലും ഇതേ പരുക്ക് മൂലം രോഹിതിന് മത്സരങ്ങൾ നഷ്ടമായിരുന്നു. എന്തായാലും നിലവിൽ പരുക്കിൽ നിന്ന് മുക്തനായി ടീമിനൊപ്പം ചേർന്ന രോഹിത് ഫെബ്രുവരി 6 മുതൽ അഹമ്മദാബാദിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ക്യാപ്റ്റനായി വീണ്ടും ഗ്രൗണ്ടിലിറങ്ങും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Challenge for rohit sharma is to stay fit and play everything till world cup agarkar