വനിത ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ നായിക ഹർമൻ പ്രീത് കൗറിന്റെ വെടികെട്ട് ബാറ്റിങ് മികവിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ 194 റൺസാണ് അടിച്ചു കൂട്ടിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 194 റൺസ് നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ തീരുമാനം ശരിയെന്ന് തോന്നിപ്പിച്ച് ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് താനിയ ഭാട്ടിയ മികച്ച തുടക്കം നൽകി. എന്നാൽ ആവേശം അധികം നീണ്ടു നിന്നില്ല, ഒമ്പത് റൺസുമായി ഭാട്ടിയ പുറത്ത് പിന്നാലെ സ്മൃതി മന്ദാനയും ഹെമലതയും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി.
എന്നാൽ ജെമിമ റോഡ്രിഗസും ഹർമൻപ്രീത് കൗറും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോർ അതിവേഗം ഉയർന്നു. 45 പന്തിൽ 59 റൺസ് നേടി ഹെമലത പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 174 ൽ എത്തിയിരുന്നു. പിന്നാലെ നായിക ഹർമൻ പ്രീത് സെഞ്ചുറിയിലേക്ക്.
51 പന്തുകളിൽ നിന്നുമാണ് ഹർമൻപ്രീത് 103 റൺസ് നേടിയത്. ഇതിൽ ഏഴ് ഫോറും എട്ട് സിക്സറുകളും ഉൾപ്പെടുന്നു. ടി 20യിൽ സെഞ്ചുറി നേടുന്ന എട്ടാമത്തെ വനിത ക്രിക്കറ്ററാണ് ഹർമൻ പ്രീത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരവും. സെഞ്ചുറിക്ക് പിന്നാലെ താരം പുറത്താകുകയും ചെയ്തു.