ഐസിസി വനിതാ ലോകകപ്പിന്റെ ഫൈനനലിലേക്ക് ഇന്ത്യയെ എത്തിച്ച ഹര്‍മന്‍പ്രീത് കൗറിനെ താനുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് കപില്‍ദേവ്. 1983ലെ ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി 175 റണ്‍സ് എടുത്ത കപില്‍ ദേവിന്റെ ഇന്നിംഗ്‌സുമായാണ് ഹര്‍മന്‍ പ്രീതിന്റെ പ്രകടനത്തെ രവി ശാസ്ത്രി ഉള്‍പ്പെടെ പലരും താരതമ്യപ്പെടുത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി, ‘ദേജാ വു’ എന്നെഴുതി കപില്‍ ദേവിന്റെയും ഹര്‍മന്‍പ്രീത് കൗറിന്റെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ അവസരത്തില്‍ ഇത്തരത്തിലൊരു താരതമ്യം ശരിയല്ലെന്നും, പണ്ട് എന്തു നടന്നു എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നും കപില്‍ ദേവ് പ്രതികരിച്ചു. പകരം നിങ്ങള്‍ ഹര്‍മന്‍ പ്രീതിന്‍്‌റെ വിജയമാഘോഷിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ഇപ്പോഴേ ലോകകപ്പ് നേടി എന്ന തോന്നലാണ്. അവസാന മത്സരം ഇംഗ്ലണ്ടുമായി ഞായറാഴ്ചയാണ്. ഇന്ത്യന്‍ ടീമിന് എന്റെ എല്ലാ ആശംസകളും.’ കപില്‍ദേവ് മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook