മും​ബൈ: ക്രിക്കറ്റ് മൈതാനത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലാണ് ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ മത്സരിക്കുന്നത്. എന്നാല്‍ തങ്ങളുടെ മൂന്നാം തോല്‍വിയാണ് കഴിഞ്ഞ ദിവസം ടീം മുംബൈയോട് ഏറ്റുവാങ്ങിയത്.

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു മുംബൈ ഇന്ത്യൻസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 46 റൺസിനായിരുന്നു മുംബൈ തോൽപ്പിച്ചത്. മുംബൈയുടെ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ബാഗ്ലൂര്‍ പരാജയപ്പെട്ടെന്ന് ടീമിന്റെ മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി പറഞ്ഞു. 92 റണ്‍സ് നേടി ഒറ്റയാള്‍ പോരാട്ടം നടത്തി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച കോഹ്ലിയെ വെട്ടോറി അഭിനന്ദിച്ചു.

‘ഞങ്ങള്‍ക്ക് നല്ല തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് കുറച്ച് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അവരുടെ സ്പിന്നര്‍മാര്‍ ഞങ്ങള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി. ബൗളിംഗില്‍ ഞങ്ങള്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. അത് തിരുത്തപ്പെടേണം. വിരാട് കോഹ്ലി നന്നായി കളിച്ചെങ്കിലും മറ്റാര്‍ക്കും അദ്ദേഹത്തിന് പിന്തുണ നല്‍കാനായില്ല. വിജയിക്കാന്‍ അത് മാത്രം പോര. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബാറ്റിംഗിനേക്കാളും ഞങ്ങളെ നിരാശപ്പെടുത്തിയത് ബൗളിംഗാണ്’, വെട്ടോറി പറഞ്ഞു.

‘നല്ല തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ആദ്യ രണ്ട് പന്തില്‍ രണ്ട് വിക്കറ്റ് പോയതും രാജസ്ഥാനെതിരായ അവസാന പവര്‍പ്ലേയും മോശമായി കാണുന്നില്ല. എന്നാല്‍ അവസാനഭാഗത്തേക്ക് വരുമ്പോഴാണ് കൈവിട്ട് പോകുന്നത്. പദ്ധതി തയ്യാറാക്കലും തന്ത്രങ്ങളും അപ്പോഴാണ് പാളിപ്പോകുന്നത്’, വെട്ടോറി പറഞ്ഞു.
മും​ബൈ ഉ​യ​ർ​ത്തി​യ 214 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബാം​ഗ​ളൂ​രി​ന് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സ് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളു. രോഹിത് ശർമ്മയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡ് ചലിപ്പിക്കും മുൻപ് സൂര്യകുമാർ യാദവും, ഇഷാൻ കിഷനെയും ഉമേഷ് യാദവ് കൂടാരം കയറ്റിയിരുന്നു. എന്നാൽ പിന്നാലെ ക്രീസിൽ എത്തിയ രോഹിത് ശർമ്മ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. 65 റൺസ് എടുത്ത ഇവാൻ ലൂയിസിനെ കൂട്ടുപിടിച്ചായിരുന്നു രോഹിത്തിന്റെ രക്ഷാപ്രവർത്തനം.

32 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി കു​റി​ച്ച രോ​ഹി​ത് ശേ​ഷി​ച്ച 22 പ​ന്തി​ൽ 44 റ​ണ്‍​സ് നേ​ടി. 52 പ​ന്ത് നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ അ​ഞ്ചു സി​ക്സ​റും പ​ത്തു ബൗ​ണ്ട​റി​ക​ളും രോ​ഹി​ത് പാ​യി​ച്ചു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ( അ​ഞ്ചു പ​ന്തി​ൽ 17) പു​റ​ത്താ​കാ​തെ​നി​ന്നു. മും​ബൈ​ക്കാ​യി ഉ​മേ​ഷ് യാ​ദ​വ്, കോ​റി ആ​ൻ​ഡേ​ഴ്സ​ണ്‍ എ​ന്നി​വ​ർ ര​ണ്ടും ക്രി​സ് വോ​ക്സ് ഒ​ന്നും വി​ക്ക​റ്റ് നേ​ടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോഹ്‌ലി മാത്രമാണ് തിളങ്ങിയത്. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ വി​രാ​ട് കോ​ഹ്ലി 62 പ​ന്തി​ൽ 92 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ഏ​ഴു ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു നാ​യ​ക​ന്‍റെ ഇ​ന്നിം​ഗ്സ്. ബാം​ഗ​ളൂ​ർ നി​ര​യി​ൽ മ​റ്റാ​രും കോ​ഹ്ലി​ക്കു പി​ന്തു​ണ ന​ൽ​കാ​നു​ണ്ടാ​യി​ല്ല. മും​ബൈ​ക്കാ​യി കൃ​ണാ​ൽ പാ​ണ്ഡ്യ മൂ​ന്നും ജ​സ്പ്രീ​ത് ബും​റ, മൈ​ക്കി​ൾ മ​ക്ഗ്ലീ​ഗ​ൻ എ​ന്നി​വ​ർ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ