ചാന്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ ഏറ്റമുട്ടിയപ്പോൾ ജയം റയൽമാഡ്രിഡിനൊപ്പം. ഒന്നി് എതിരെ 2 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത്. പുതിയ സീസണിന് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ ഫൈനൽ മത്സരത്തിൽത്തന്നെ വിജയിക്കാൻ സാധിച്ചത് റയൽ മാഡ്രിഡിന് കരുത്തായി.

സൂപ്പർ കപ്പിന്രെ കലാശക്കളിക്ക് പന്തുരുണ്ടത് മുതൽ റയൽ മാഡ്രിഡിന്രെ കുതിപ്പായിരുന്നു. തിരമാല പോലെ ആക്രമിച്ച് കളിച്ച റയൽ മാഞ്ചസ്റ്റർ ഗോൾമുഖം നിരന്തരം വിറപ്പിച്ചു. 24 മിനുറ്റിൽ ഡാനി കാർവഹാലിന്റെ പാസ് യുണൈറ്റഡ് വലയിലേക്ക് എത്തിച്ച് കാസിമെറോ റയലിന് ലീഡ് നൽകി.

രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ റയൽ തങ്ങളുടെ ലീഡ് ഉയർത്തി. ഗാരത് ബെയ്ൽ നൽകിയ പാസിൽ നിറയൊഴിച്ച് ഇസ്ക്കോയാണ് ഇത്തവണ യുണൈറ്റഡിന്റെ വലകുലുക്കിയത്. എന്നാൽ മിനുറ്റുകൾക്കം റൊമേയു ലുക്കാക്കുവിന്റെ ഗോളിലൂടെ മാഞ്ചസ്റ്റർ ഒരു ഗോൾ മടക്കി.

എന്നാൽ റയലിനെ വെല്ലുവിളിക്കാൻ യുണൈറ്റഡിന് പിന്നീടായില്ല. സമനിലയ്ക്കായി ലഭിച്ച ഒരു അവസരം മാർക്കസ് റാഷ്ഫോർഡ് പാഴാക്കിയത് യുണൈറ്റഡിന് തിരിച്ചടിയായി. ഒടുവിൽ സൂപ്പർ കപ്പ് കിരീടം ഉയർത്തി റയൽ മാഡ്രിഡ് തങ്ങളുടെ പുത്തൻ കുതിപ്പിന് തുടക്കമിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ