/indian-express-malayalam/media/media_files/uploads/2018/10/virat-kohli-7.jpg)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുതിയൊരു റെക്കോർഡിന് കൂടി ഉടമയായി. ഹൈദരാബാദിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് കോഹ്‌ലി പുതിയൊരു റെക്കോർഡ് കൂടി സ്വന്തം പേരിലേക്ക് ചേർത്തത്. ആദ്യ ടെസ്റ്റിലും കോഹ്‌ലി ചില റെക്കോർഡുകൾ സ്വന്തം പേരിലാക്കിയിരുന്നു.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് കോഹ്‌ലി പുതിയൊരു റെക്കോർഡിട്ടത്. ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഷ്യക്കാരൻ എന്ന നേട്ടമാണ് കോഹ്‌ലി കൈവരിച്ചത്. ഇതിനു മുൻപ് ഈ റെക്കോർഡ് മുൻ പാക് താരത്തിനായിരുന്നു. മുൻ പാക് ക്യാപ്റ്റൻ മിഷബ് ഉൾ ഹഖ് ആയിരുന്നു ഇതിനു മുൻപ് ഏഷ്യയിൽനിന്നുളള ക്യാപ്റ്റന്മാരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്.
56 മാച്ചുകളിൽനിന്നായി 4,214 റൺസാണ് ഹഖ് നേടിയത്. എട്ടു സെഞ്ചുറികളും ഹഖിന്റെ പേരിലുണ്ട്. കോഹ്‌ലിയാകട്ടെ 42 മാച്ചുകൾ കൊണ്ടാണ് ഈ റെക്കോർഡ് മറികടന്നത്. 42 മാച്ചുകളിൽനിന്നായി 4,233 റൺസാണ് കോഹ്‌ലി നേടിയത്. 17 സെഞ്ചുറികളും കോഹ്‌ലി നേടിയുണ്ട്.
ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തിന്റെ പേരിലാണ്. 109 മാച്ചുകളിൽനിന്നായി 8,659 റൺസാണ് സ്മിത്തിന്റെ അക്കൗണ്ടിലുളളത്. 25 സെഞ്ചുറികളും സ്മിത്തിന്റെ പേരിലുണ്ട്.
123 ഇന്നിങ്സുകളിൽനിന്നായി കോഹ്‌ലി 24 സെഞ്ചുറികളാണ് ഇതുവരെ നേടിയത്. ഇനി ഒരു സെഞ്ചുറി കൂടി നേടിയാൽ കോഹ്‌ലിക്ക് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാകും. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 25 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് കോഹ്‌ലിക്ക് കിട്ടുക. ഈ പട്ടികയിൽ ഒന്നാമൻ ഡോൺ ബ്രാഡ്മാനാണ്. അദ്ദേഹം 68 ഇന്നിങ്സുകളിൽനിന്നാണ് 25 സെഞ്ചുറികൾ നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us