കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 303 റണ്‍സ് നേടി. സെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്ലിയുടേയും (160) അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും (76) കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 303 റണ്‍സ് നേടിയത്.

കോ​ഹ്ലി​യു​ടെ ഏ​ക​ദി​ന ക​രി​യ​റി​ലെ 34-ാം സെ​ഞ്ചു​റി​യാ​ണി​ത്. 49 സെ​ഞ്ചു​റി​ക​ൾ നേ​ടി​യ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ റി​ക്കാ​ർ​ഡ് മാ​ത്ര​മാ​ണ് ഇ​നി കോ​ഹ്ലി​ക്കു മു​ന്നി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലും കോ​ഹ്ലി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 10 റണ്‍സെടുത്ത് ധോണി പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ ബോർഡ് തുറക്കും മുമ്പ് രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ധവാന് കൂട്ടായി നായകൻ എത്തിയതോടെ കളിയുടെ ഗതി മാറി. ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കടന്നാക്രമിച്ച് കളിച്ച ഇരുവരും രണ്ടാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ