ഈ യുവതാരം ഇല്ലാത്ത ഇന്ത്യന്‍ ടീമിനെക്കുറിച്ച് സങ്കല്‍പ്പിക്കാനാവില്ല: ഇയാന്‍ ബെല്‍

ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്

cricket, ക്രിക്കറ്റ്, cricket news, ക്രിക്കറ്റ് വാര്‍ത്തകള്‍, malayalam cricket news, മലയാളം ക്രിക്കറ്റ് വാര്‍ത്തകള്‍, sports, കായികം, sports news, കായിക വാര്‍ത്തകള്‍, malayalam sports news, മലയാളം കായിക വാര്‍ത്തകള്‍, Rishabh Pant, റിഷഭ് പന്ത്, Rishabh Pant batting, റിഷഭ് പന്ത് ബാറ്റിങ്, Rishabh pant keeping, റിഷഭ് പന്ത് കീപ്പിങ്, Rishabh pant news, റിഷഭ് പന്ത് വാര്‍ത്തകള്‍, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം

മോശം കീപ്പിങ്, പ്രതിഭയുണ്ടായിട്ടും തിളങ്ങാത്ത താരം, കളിയെ ഗൗരവത്തോടെ സമീപിക്കാത്ത ബാറ്റ്സ്മാന്‍, ഇതൊക്കെയായിരുന്നു ഏകദേശം ഒരു വര്‍ഷം മുമ്പ് വരെ റിഷഭ് പന്തിനെക്കുറിച്ചുള്ള പൊതു വിലയിരുത്തലുകള്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഏതൊരു ടീമും സ്വപനം കാണുന്ന തരത്തിലേക്ക് പന്ത് വളര്‍ന്നിരിക്കുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയാണ് താരത്തെ ആകെ മാറ്റിമറിച്ചത്.

കളിയുടെ ഗതി മനസിലാക്കി തന്റെ ശൈലി മാറ്റാതെയുള്ള പ്രകടനം. അതായിരുന്നു ഓസ്ട്രേലിയയിലെ പന്ത്. ഒറ്റയാള്‍ പോരാട്ടത്തില്‍ അന്ന് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാനും 23-കാരനായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സ്ഥിരതയാര്‍ന്ന പ്രകടനവുമായി പന്ത് തിളങ്ങി. ആദ്യ ഏകദിനം കളിക്കാതിരുന്ന താരം ശ്രേയസ് അയ്യര്‍ക്ക് പരുക്കേറ്റതോടെ ടീമിലെത്തുകയായിരുന്നു.

ആദ്യ അവസരത്തില്‍ നേടിയത് 40 പന്തില്‍ 77 റണ്‍സ്. മൂന്നാം ഏകദിനത്തിലായിരുന്നു പന്ത് ശരിക്കും അവസരത്തിനൊത്തുയര്‍ന്നത്. പരിചയസമ്പന്നരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, നായകന്‍ വിരാട് കോഹ്‌ലി, കെ.എല്‍.രാഹുല്‍ എന്നിവരുടെ വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യ. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം. ഹാര്‍ദിക്കുമൊത്ത് 99 റണ്‍സിന്റെ കൂട്ടുകെട്ട്.

Read More: ‘അശ്വിനെ ഏകദിന, ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരണം’

അഞ്ച് ഫോറും നാല് സിക്സുമടക്കം 62 പന്തില്‍ 78 റണ്‍സ് പിറന്നു പന്തിന്റെ ബാറ്റില്‍ നിന്ന്. ഇന്ത്യന്‍ സ്കോര്‍ 329 എത്തിയതിന്റെ കാരണങ്ങളില്‍ ഒന്ന്. തുടര്‍ച്ചയായ മികച്ച പ്രകടനമാണ് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്ലിനെ ആകര്‍ഷിച്ചത്.

“മൂന്ന് ഫോര്‍മാറ്റിലും പന്ത് അതിശയകരമായ പ്രകടനമാണ് കാഴ്ചവച്ചത്, അല്ലേ. നല്ല ശാന്തതയോടെയാണ് അയാള്‍ ബാറ്റ് വീശിയത്. അപകടകരമായ ഷോട്ടുകള്‍ കളിക്കുക മാത്രമല്ല, സ്ട്രൈക്ക് റൊട്ടേട്ട് ചെയ്യുന്നതിലും മികവ് കാട്ടി. ബോളര്‍മാര്‍ക്ക് അൽപം തെറ്റുപറ്റിയാല്‍ പന്ത് അവരെ പ്രഹരിക്കുമെന്നുറപ്പായിരുന്നു. ഈ പരമ്പരയിലുടനീളം പക്വതയോടെയാണ് പന്ത് കളിച്ചത്. ടെസ്റ്റില്‍ നേടിയ സെഞ്ചുറി അയാളുടെ ആത്മവിശ്വാസം വർധിപ്പിച്ചു,” ബെല്‍ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

“പന്തില്ലാത്ത ഒരു ഇന്ത്യൻ ടീമിനെ ഇപ്പോൾ സങ്കൽപ്പിക്കാൻ കഴിയില്ല. ലോകോത്തര കളിക്കാരെ പോലെ ആയാള്‍ക്കും ഭാവിയുണ്ട്. പന്ത് മികച്ചൊരു പ്രതിഭയാണ്, ഇത് വലിയൊരു കരിയറിന്റെ തുടക്കം മാത്രമാണ്,” ബെല്‍ കൂട്ടിച്ചേര്‍ത്തു

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cant imagine an indian team without this youngster says ian bell

Next Story
‘അശ്വിനെ ഏകദിന, ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരണം’
The moderation of comments is automated and not cleared manually by malayalam.indianexpress.com