കാ​ര്‍ഡി​ഫ്: പാ​ക്കി​സ്ഥാ​ന്‍ ഐസിസി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ക്രി​ക്ക​റ്റിന്റെ സെ​മി​യി​ല്‍ പ്രവേശിച്ചു. ഗ്രൂ​പ്പ് ബി​യി​ലെ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ മൂ​ന്നു വി​ക്ക​റ്റി​ന് ശ്രീ​ല​ങ്ക​യെ മറികടന്നു. സ്കോർ: ശ്രീ​ല​ങ്ക 49.2 ഓ​വ​റി​ല്‍ 236/10. പാ​ക്കി​സ്ഥാ​ന്‍ 44.5 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 237.

നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ മികച്ച പ്രകടനമാണ് പാക്കിസ്ഥാന് ജയമൊരുക്കിയത്. 237 റണ്‍സെന്ന അനായാസ വിജയ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന് വേണ്ടി അസ്ഹര്‍ അലിയും ഫക്ഹര്‍ സമാനും മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ സമാനും മുപ്പത് റണ്ണെടുത്ത അസ്ഹറും പുറത്തായതിന് ശേഷം പിന്നീട് എത്തിയവര്‍ക്ക് പിടിച്ചു നില്‍ക്കാനാകാത്തത് കാര്യങ്ങള്‍ അപകടത്തിലാക്കി. ബാബര്‍ അസം(10)മുഹമ്മദ് ഹഫീസ്(1)ഷുഹൈബ് മാലിക്(11) എന്നിവരാണ് പെട്ടെന്ന് പുറത്തായത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ നുവാന്‍ പ്രദീപാണ് പാക്കിസ്ഥാനെ ഞെട്ടിച്ചത്. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എന്ന നിലയിലായരുന്നു പാകിസ്ഥാന്‍ .ശ്രീലങ്ക ജയം ഉറപ്പിച്ച ഘട്ടത്തിലാണ് സര്‍ഫ്രസ് അഹമ്മദിനൊപ്പം മുഹമ്മദ് അമീര്‍ ക്രീസില്‍ ചേര്‍ന്നത്. പതിയെ റണ്‍ നിരക്ക് ഉയര്‍ത്തിയ ഇരുവരും 33 പന്ത് ബാക്കി നില്‍ക്കെ പാകിസ്താനെ ലക്ഷ്യത്തിലെത്തിച്ചു. 79 ബോളില്‍ നിന്ന് സര്‍ഫ്രാസ് 61 റണ്‍സ് നേടി. 28 റണ്ണെടുത്ത അമീര്‍ പുറത്താകാതെ നിന്നു. നി​ര്‍ണാ​യ​മാ​യ ക്യാ​ച്ചു​ക​ള്‍ ന​ഷ്ട​മാ​ക്കി​യടക്കം ഫീൽഡിങ്ങിൽ വരുത്തിയ വന്പൻ പിഴവുകളും ല​ങ്ക​യുടെ പരാജയത്തിന് കാരണമായി.

നേരത്തെ, ആ​ദ്യ ബാ​റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക ഒ​രു​ഘ​ട്ട​ത്തി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 83 എ​ന്ന നി​ല​യി​ല്‍ പ​ത​റി​യപ്പോൾ നി​രോ​ക്ഷ​ന്‍ ഡി​ക്‌​വെ​ല്ല​യും എ​യ്ഞ്ച​ലോ മാ​ത്യൂ​സും ചേ​ര്‍ന്ന് 79 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ച് ല​ങ്ക​യെ മി​ക​ച്ച നി​ല​യി​ലേ​ക്കു ന​യി​ച്ചു. മാ​ത്യൂ​സ് (39), ഡി​ക്‌​വെ​ല്ല (73) പു​റ​ത്താ​യ​തോ​ടെ ശ്രീ​ല​ങ്ക​യു​ടെ സ്‌​കോ​റിം​ഗി​നു താ​ളം​തെ​റ്റി. പാക്കിസ്ഥാന് വേണ്ടി ജുനൈദ് ഖാന്‍ ഹസന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

പാക്കിസ്ഥാന് സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. മറ്റൊരു സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ