ഐപിഎലില്‍ കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഗംഭീര തിരിച്ചു വരവാണ് മഹേന്ദ്രസിംഗ് ധോണി നടത്തിയത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ധോണി ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 4 റണ്‍സ് അകലെ ടീം വീണു. 44 പന്തില്‍ 79 റണ്‍സെടുത്ത ധോണി ആരാധകരെ ആവേശത്തിലാക്കി അവസാന പന്തിലും സിക്സര്‍ പായിച്ചെങ്കിലും ചെന്നൈയ്ക്ക് വിജയത്തിന് അതും പോരാതെ വന്നു. 198 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ടീമിനെ 193ല്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണി 12 റണ്‍സെ എടുത്തെങ്കിലും മോഹിത് ശര്‍മ്മയുടെ പന്തേറില്‍ കൂടുതലൊന്നും ചെയ്യാനായില്ല. ധോണി പന്തുകള്‍ ബൗണ്ടറി പായിക്കുന്നതിനിടെ അദ്ദേഹത്തെ സ്റ്റേഡിയത്തിലെത്തിക്കാനായിരുന്നു ഒരാളുടെ ശ്രമം. മറ്റാരുമല്ല ധോണിയുടെ മകള്‍ സിവ. തനിക്ക് പപ്പയെ കെട്ടിപിടിക്കണമെന്നും ഇങ്ങോട്ട് വിളിച്ച് വരുത്തണമെന്നും ആണ് സിവ ആജ്ഞാപിക്കുന്നത്. ധോണി തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

When Ziva wanted to give a hug to papa during the match

A post shared by M S Dhoni (@mahi7781) on

ഐപിഎലിലെ 12ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ 4 റണ്‍സിനാണ് കിങ്ങ്സ് ഇലവന്‍ പഞ്ചാബ് വിജയിച്ചത്. 33 പന്തില്‍ 63 റണ്‍സ് അടിച്ചെടുത്ത ക്രിസ് ഗെയിലാണ് പഞ്ചാബിന്റെ വിജയശില്‍പ്പി. ഐപിഎല്‍ കരിയറിലെ തന്റെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി.

ചെന്നൈയ്ക്കായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ധോണി മുന്നില്‍ നിന്നു നയിച്ചെങ്കിലും അമ്ബാട്ടി റായ്ഡു ഒഴികെ മറ്റാരു കാര്യമായ പിന്തുണ നല്കിയില്ല. ഡ്വെയ്ന്‍ ബ്രാവോയ്ക്കു മുമ്ബേ രവീന്ദ്ര ജഡേജയെ ബാറ്റിംഗിനിറക്കിയതും തോല്‍വിക്ക് കാരണമായി. 43 പന്തില്‍ 74 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു. സ്‌കോര്‍ പഞ്ചാബ് 197-7, ചെന്നൈ 193-5.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ