scorecardresearch

മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയത് ബിസിസിഐ ഉന്നതതല തീരുമാനം; കൂടിയാലോചന നടന്നില്ലെന്ന് ഉദ്യോഗസ്ഥർ

മുസ്തഫിസുറിനെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയത് ബോർഡ് അംഗങ്ങളുമായോ ഐപിഎൽ ഗവേണിംഗ് കൗൺസിലുമായോ ആലോചിക്കാതെയാണെന്നാണ് വിവരം

മുസ്തഫിസുറിനെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയത് ബോർഡ് അംഗങ്ങളുമായോ ഐപിഎൽ ഗവേണിംഗ് കൗൺസിലുമായോ ആലോചിക്കാതെയാണെന്നാണ് വിവരം

author-image
Sports Desk
New Update
Mustafizur Rahman IPL Bangladesh Cricketer

ചിത്രം: എക്സ്

മുംബൈ: ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ബിസിസിഐയുടെ ഉന്നതതലങ്ങളിൽ നിന്ന് കൈക്കൊണ്ടതാണെന്ന് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് മുസ്തഫിസുറിനെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയത് ബോർഡ് അംഗങ്ങളുമായോ ഐപിഎൽ ഗവേണിംഗ് കൗൺസിലുമായോ ആലോചിക്കാതെയാണെന്നാണ് വിവരം.

Advertisment

ഐപിഎല്ലുമായി ബന്ധപ്പെട്ട പല ഉന്നത ഉദ്യോഗസ്ഥരും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. "ഞങ്ങൾ മാധ്യമങ്ങളിലൂടെയാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്. ഒരു ചർച്ചയും നടന്നില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നിർദ്ദേശവും സ്വീകരിച്ചില്ല," ഐപിഎല്ലുമായി ബന്ധമുള്ള ഉന്നത ബിസിസിഐ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: "മുസ്താഫിസൂറിന് ഇന്ത്യയിൽ കളിക്കാനാവില്ലെങ്കിൽ ബംഗ്ലാദേശ് ടീം ഇന്ത്യയിൽ സുരക്ഷിതരല്ല"

മുസ്തഫിസുറിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ബോർഡ് മീറ്റിംഗ് വിളിച്ചിരുന്നോ, അതോ ഐപിഎൽ ഗവേണിംഗ് കൗൺസിൽ വിവരങ്ങൾ ശേഖരിച്ചോ എന്ന ചോദ്യത്തിന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ മറുപടി നൽകിയില്ല.

അടുത്തിടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത രാഷ്ട്രീയ സംഘർഷങ്ങളാണ് കടുത്ത നടപടിയിലേക്ക് ബിസിസിഐയെ നയിച്ചത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്ന് ബിസിസിഐ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read: മുസ്തഫിസൂർ റഹ്‌മാൻ ഐപിഎൽ കളിക്കേണ്ട; നിർദേശവുമായി ബിസിസിഐ; പകരക്കാരനെ തേടാൻ കെകെആറിന് അനുമതി

മുസ്തഫിസുറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. ഐപിഎൽ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ബംഗ്ലാദേശ് സർക്കാർ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് പൗരന്മാരെ അപമാനിക്കുന്ന നടപടിയാണിതെന്ന് അവിടുത്തെ വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.

Read More: 'ഇപ്പോഴും വെനിസ്വേലൻ പ്രസിഡന്റ്, തന്നെ തട്ടിക്കൊണ്ടുവന്നത്'; യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് നിക്കോളാസ് മഡുറോ

Bcci Bangladesh Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: