ന്യൂഡൽഹി: ഡേവിഡ് ജയിംസിന് കീഴിൽ ആദ്യ ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പരുക്ക് ഭേതമായ സൂപ്പർ താരം സി.കെ.വിനീത് ടീമിലേക്ക് തിരിച്ചെത്തും. സസ്പെൻഷൻ അവസാനിച്ച ഡിഫൻഡർ നെമഞ്ച ലെക്കിച്ചും ആദ്യ ഇലവനിലേക്ക് ഇന്ന് തിരിച്ചെത്തും.

പുണെ സിറ്റിക്കെതിരായ മൽസരത്തിൽ പുറത്തെടുത്ത ഒത്തിണക്കം ആവർത്തിക്കാനായാൽ ഡൽഹിക്കെതിരെ ജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയും. മധ്യനിരയിൽ കെസിറോൺ കിസീറ്റോ സാന്നിധ്യമാണ് ബ്ലാസ്റ്റേഴ്സിന് പുതുജീവൻ നൽകിയത്. ആദ്യഇലവനിൽത്തന്നെ കിസീറ്റോയെ ഉൾപ്പെടുത്താനാണ് സാധ്യത. കീസീറ്റോ എത്തിയതോടെ ബെർബറ്റോവ് സ്ട്രൈക്കറുടെ റോളിലേക്ക് തിരികെയെത്തും. ഇതുവരെയുള്ള മൽസരങ്ങളിൽ ഒരു മധ്യനിരക്കാരന്റെ റോളിലാണ് ബെർബറ്റോവ് കളിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ