ഗാങ്ചൗ: ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു ഫൈനലിൽ. തായ്‌ലെൻഡ് താരം റചനോക്ക് ഇന്റോണിനെ സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ആറാം സീഡായ സിന്ധു ഫൈനലിലെത്തിയത്.

ആദ്യ ഗെയിം 21-6ന് നഷ്ടപെടുത്തിയ തായ്‌ലെൻഡ് താരം രണ്ടാം ഗെയിമിൽ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ വാശിയോടെ പോരാടിയ സിന്ധു 25-23ന് ഗെയിമും മത്സരവും സ്വന്തമാക്കി.ഫൈനലിൽ ജപ്പാൻ താരം നോസോമി ഒഖുഹാരയെയാണ് സിന്ധു നേരിടുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം റാങ്കുകാരിയായ തായ് സു യിങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തിയിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുഎസ്എ താരം സാങ് ബെയ്വാനേയും പരാജയപ്പെടുത്തിയാണ് സിന്ധു മുന്നിലേക്ക് കുതിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ