scorecardresearch
Latest News

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയം; വെള്ളികൊണ്ട് തൃപ്തിപ്പെട്ട് കിഡംബി ശ്രീകാന്ത്

ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷനാണ് ശ്രീകാന്ത്

kidambi srikanth vs loh kean yew, kidambi srikanth vs loh kean yew badminton, kidambi srikanth vs loh kean yew 2021, bwf world championships final, bwf world championships 2021, bwf world championships, badminton, badminton news, Indian express, കിഡംബി ശ്രീകാന്ത്, ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്, IE Malayalam

ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഞായറാഴ്ച സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനോട് ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടു. പരാജയത്തോടെ ചാമ്പ്യൻഷിപ്പിൽ ശ്രീകാന്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

15-21, 20-22 എന്ന സ്കോറിനാണ് ശ്രീകാന്തിനെ കീൻ യൂ 43 മിനിറ്റിൽ തോൽപിച്ചത്.

മുൻ ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്ത് 9-3 ന് മുന്നിലെത്തിയ ശേഷം ആദ്യ ഗെയിമിൽ സിംഗപ്പൂരിൽ നിന്നുള്ള എതിരാളി മികച്ച തിരിച്ചുവരവ് നടത്തിയതോടെ പരാജയപ്പെട്ടു.

വെറും 16 മിനിറ്റിനുള്ളിൽ ഇന്ത്യൻ താരം ആദ്യ ഗെയിം തോറ്റു. രണ്ടാം ഗെയിമിൽ ശ്രീകാന്ത് നന്നായി പൊരുതിയെങ്കിലും യൂ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ വിജയിയായി.

ചാമ്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസ് ഇനത്തിന്റെ ആദ്യ റൗണ്ടിൽ 24 കാരനായ യൂ ലോക ഒന്നാം നമ്പർ താരവും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ വിക്ടർ അക്സൽസണെ ഞെട്ടിച്ചിരുന്നു.

എന്നിരുന്നാലും, ശനിയാഴ്ച സ്വന്തം നാട്ടുകാരനായ ലക്ഷ്യ സെന്നിനെതിരായ വിജയത്തിന് ശേഷം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷനായി ശ്രീകാന്ത് ചരിത്രപുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തു.

മറ്റ് മത്സരങ്ങളിൽ രണ്ടാം സീഡ് അകാനെ യമാഗുച്ചി വനിതാ സിംഗിൾസിൽ കിരീടം ചൂടി. കരോലിന മാരിൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 21-14, 21-11 എന്ന സ്‌കോറിനാണ് 24-കാരിയായ ജാപ്പനീസ് ഷട്ടിൽ ലോക ഒന്നാം നമ്പർ താരവും ചൈനീസ് തായ്‌പേയിയുടെ ടോപ് സീഡുമായ തായ് സൂ യിങ്ങിനെ പരാജയപ്പെടുത്തിയത്. നിലവിൽ ലോക മൂന്നാം നമ്പർ താരമായ യമാഗുച്ചി, ചരിത്രത്തിൽ ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ജാപ്പനീസ് വനിതാ താരമായി.

ഫൈനൽ മത്സരത്തിൽ 21-13, 21-14 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമിൽ മൂന്നാം സീഡായ ജാപ്പനീസ് ജോഡികളായ യുതാ വടാനബെ-അരിസ ഹിഗാഷിനോ സഖ്യത്തെ പരാജയപ്പെടുത്തി രണ്ടാം സീഡായ ഡെച്ചപോൾ പുവാരനുക്രോ-സപ്‌സിരി താരട്ടനച്ചായി സഖ്യം മിക്സഡ് ഡബിൾസ് കിരീടം നേടി. ചരിത്രത്തിൽ തായ്‌ലൻഡ് കളിക്കാർ നേടുന്ന രണ്ടാമത്തെ കിരീടമാണിത്, ആദ്യത്തേത് 2013 ലെ ഗ്വാങ്‌ഷൂ പതിപ്പിൽ സ്വർണ്ണ മെഡൽ നേടിയ വനിതാ സിംഗിൾ പ്ലെയർ രച്ചനോക്ക് ഇന്റനോൺ ആണ്.

വനിതാ ഡബിൾസിൽ ദക്ഷിണ കൊറിയയുടെ ലീ സോഹി-ഷിൻ സ്യൂങ്ചാൻ സഖ്യത്തെ തോൽപ്പിച്ച് ചൈനയുടെ ചെൻ ക്വിങ് ചെൻ-ജിയാ യി ഫാൻ സഖ്യം സ്വർണം നേടി. ജപ്പാന്റെ ജോഡികളായ ഹോക്കി തകുറോ-കൊബയാഷി യുഗോ ജോഡികൾ പുരുഷ ഡബിൾസ് കിരീടം നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Bwf world championships kidambi srikanth settles for silver