ഗുവാഹത്തി: ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് ബുംറ. കരിയറിന്റെ തുടക്കകാലത്ത് ബൗളിംഗ് ആക്ഷനിലെ പ്രത്യേകതയാണ് ഇന്ത്യന്‍ താരം ബുംറയെ മറ്റ് പേസര്‍മാരില്‍ നിന്ന് വ്യത്യസ്തമാക്കിയത്. ഇപ്പോള്‍ ഈ സവിശേഷ ആക്ഷന് മറ്റൊരു അവകാശി എത്തിയിരിക്കുന്നു.

പാക്കിസ്ഥാനില്‍ നിന്നുള്ള അഞ്ച് വയസുകാരനാണ് ബൂംറയുടെ ആക്ഷനില്‍ പന്തെറിയുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ഈ വീഡിയോ ബൂംറ തന്നെ ഷെയര്‍ ചെയ്തതോടെയാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇക്കഴിഞ്ഞ ഏഷ്യാകപ്പിന് ശേഷമാണ് കുട്ടി പേസര്‍ ബൂംറയെ അനുകരിക്കാന്‍ തുടങ്ങിയത്.

തന്റെ പ്രിയ താരങ്ങളുടെ ആക്ഷന്‍ അനുകരിച്ച് പന്തെറിഞ്ഞ് പഠിച്ചിരുന്ന കുട്ടികാലത്തെ ഓര്‍മ്മപ്പെടുത്തുന്നു എന്നായിരുന്നു വീഡിയോയെ കുറിച്ച് ബുംറ പറഞ്ഞത്. ഒപ്പം ഇന്ന് തന്നേയും അതുപോലെ കുട്ടികള്‍ അനുകരിക്കുന്നുവെന്ന് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ബുംറ പറയുന്നു.

ഇന്ത്യക്കായി ആറ് ടെസ്റ്റുകളും 42 ഏകദിനങ്ങളും 35 ടി20കളും ബൂംറ കളിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ബുംറയില്ല. താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ