Latest News

മഗ്രാത്തിന്റെ നാട്ടിലെ ‘കുഞ്ഞ് ബുംറ’യ്ക്ക് ആശംസയുമായി ജസ്പ്രീത് ബുംറ

ബുംറയുടെ അതേരീതിയില്‍ ഓട്ടവും പന്തെറിയുമ്പോഴുളള തലയുടെ പൊസിഷനും ചലനങ്ങളുമെല്ലാം കുഞ്ഞു ബുംറ അനുകരിച്ച് കാട്ടുന്നുണ്ട്

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ വിജയത്തിന്റെ പ്രധാന ശില്‍പ്പികളിലൊരാളായിരുന്നു ജസ്പ്രീത് ബുംറ. താരത്തിന്റെ പേസ് ബോളിങ് ഇന്ത്യന്‍ ആരാധകരെ മാത്രമല്ല ഓസ്‌ട്രേലിയയില്‍ പോലും പ്രശംസ നേടി. മഗ്രാത്തിന്റെ നാട്ടിലെ കുട്ടികള്‍ വരെ ബുംറയെ അനുകരിക്കാന്‍ തുടങ്ങി. ബുംറയെ അനുകരിക്കുന്ന കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ ഓസീസ് ബാലന് അഭിനന്ദനവുമായി ബുംറ രംഗത്തെത്തിയിരിക്കുകയാണ്.

മൈക്കിള്‍ കര്‍ട്ടിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ബുംറയുടെ പ്രതികരണം. ഇവന്‍ നല്ല ക്യൂട്ടാണെന്നും എന്റെ ആശംസകള്‍ അറിയിക്കണമെന്നുമായിരുന്നു ബുംറയുടെ പ്രതികരണം. ബുംറയുടെ വ്യത്യസ്തമായ ബോളിങ് ശൈലി അനുകരിച്ച് പന്തെറിഞ്ഞ ബാലനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

ബുംറയെ അനുകരിച്ച ‘കുഞ്ഞു ബുംറ’ യുടെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ബുംറയുടെ അതേരീതിയില്‍ ഓട്ടവും പന്തെറിയുമ്പോഴുളള തലയുടെ പൊസിഷനും ചലനങ്ങളുമെല്ലാം കുഞ്ഞു ബുംറ അനുകരിച്ച് കാട്ടുന്നുണ്ട്.

മൈക്കല്‍ കര്‍ട്ടിന്‍ എന്ന ഓസ്‌ട്രേലിയന്‍ പൗരന്‍ ട്വിറ്ററിലാണ് ഈ വീഡിയോ പങ്കുവച്ചത്. ‘നിങ്ങളുടെ വലിയ പരമ്പര ജയത്തിന്റെ ഏക പ്രശ്നം, അടുത്ത തലമുറയിലെ ഓസീസ് പേസര്‍മാരെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ്,’ എന്ന അടിക്കുറിപ്പോടെയാണ് കര്‍ട്ടിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bumrah reacts to his fan from australia

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express