Latest News

‘അവന് എന്നെ അറിയാം’; തന്റെ മിന്നും പ്രകടനങ്ങള്‍ക്ക് ബുംറ നന്ദി പറയുന്നത് രോഹിത്തിനാണ്

യുവാക്കളെ നന്നായി പ്രോത്സാഹിപ്പിക്കുന്നയാളാണ് രോഹിത്തെന്നും ബുംറ

Jasprit Bumrah, Jasprit Bumrah doping test, ICC World Cup 2019, Jasprit Bumrah practice session, India vs South Africa, South Africa vs India, IND v SA, SA v IND"

മുംബൈ: സമീപ കാലത്ത് ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. ബോളിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണ് ബുംറ എന്ന് വരെ ഇതിഹാസ താരങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഡെത്ത് ഓവറുകളില്‍ ലോകത്തു തന്നെ ബുംറയോളം മികച്ച രീതിയില്‍ എറിയുന്ന പേസര്‍മാര്‍ വേറെയില്ല. തന്റെ ഉയര്‍ച്ചയുടെ ക്രെഡിറ്റ് മൊത്തം ബുംറ നല്‍കുന്നത് ഉപനായകന്‍ രോഹിത് ശര്‍മ്മക്കാണ്. രോഹിത്തിന്റെ കീഴില്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ബുംറ കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്.

തന്റെ കരിയറിന്റെ തുടക്കത്തില്‍ രോഹിത് നല്‍കിയ പിന്തുണയും സ്വാതന്ത്രവുമാണ് തന്നെ മികച്ച ബോളറാക്കി മാറ്റിയതെന്ന് ബുംറ പറയുന്നു. ഒപ്പം തന്റെ താരങ്ങളെ പ്രത്യേകിച്ചും യുവാക്കളെ നന്നായി പ്രോത്സാഹിപ്പിക്കുന്നയാളാണ് രോഹിത്തെന്നും ബുംറ പറയുന്നു.

”ഇന്ത്യന്‍ താരമാകും മുമ്പും ഇപ്പോഴും രോഹിത്തിന് എന്നെ അറിയാം. ഞാന്‍ കടന്നു പോന്ന ഘട്ടങ്ങള്‍ അവനറിയാം. രോഹിത്തിന്റെ പ്രത്യേകത എന്നോട് പെരുമാറുന്നതില്‍ അവനൊരിക്കലും മാറിയിട്ടില്ല എന്നതാണ്” ബുംറ പറയുന്നു.

”എനിക്ക് വേണ്ട സ്‌പേസ് തരാന്‍ രോഹിത്ത് അന്നും ഇന്നും ശ്രദ്ധിക്കുന്നുണ്ട്. കളിക്കിടെ അരികിലെത്തി ചോദിക്കും നിനക്കെന്താണ് തോന്നുന്നതെന്ന്. എന്നിട്ട് അതനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യും. ചിലപ്പോള്‍ അത് വര്‍ക്ക് ചെയ്യും. ചിലപ്പോള്‍ ഇല്ല. പക്ഷെ നല്ല പിന്തുണയാണത്” ബുംറ കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bumrah gives credit to rohit for his rise

Next Story
എഎഫ്‌സി U-23 ഏഷ്യൻ കപ്പ്: ഇന്ത്യൻ ടീമിലേയ്ക്ക് മൂന്ന് മലയാളി താരങ്ങൾക്ക് സാധ്യതsahal samad, rahul, ashique kuruniyan, AFC Asian cup, football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
The moderation of comments is automated and not cleared manually by malayalam.indianexpress.com