ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം 15നു ആരംഭിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുണ്ട്. ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങൾക്കെല്ലാം പരുക്കാണ്. ഒരുപക്ഷേ, നാലാം ടെസ്റ്റിൽ ശക്തമായ ഒരു ടീം ഇലവനെ ഇറക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമോ എന്നതാണ് ശേഷിക്കുന്ന ചോദ്യം.

Also Read: സിനിമയല്ല ക്രിക്കറ്റ്; അമിതാഭ് ബച്ചന്റെ ട്വീറ്റിനെതിരെ വിമർശനവുമായി ആരാധകർ

നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ബ്രിസ്‌ബൺ ടെസ്റ്റിൽ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുക. മൂന്ന് പേസർമാരായിരിക്കും ടീമിൽ ഉണ്ടാകുക. പരുക്കേറ്റ ജസ്‌പ്രീത് ബുംറ കളിക്കില്ല. മൊഹമ്മദ് സിറാജ്, നവ്‌ദീപ് സൈനി എന്നിവർ പേസ് ആക്രമണത്തിനു നേതൃത്വം നൽകും. മൂന്നാം പേസറായി ശർദുൽ താക്കൂറിന് അവസരം ലഭിച്ചേക്കും.

Read Also: നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം? ചാറ്റ് വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

സ്‌പിന്നർമാരുടെ കാര്യത്തിലാണ് ഏറ്റവും വലിയ ആശങ്ക. രവീന്ദ്ര ജഡേജയുടെ അസാന്നിധ്യം ഇന്ത്യയ്‌ക്ക് തിരിച്ചടിയാകും. ടെസ്റ്റ് പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം കാഴ്‌ചവച്ച ആർ.അശ്വിനും പരുക്കിന്റെ പിടിയിലാണ്. അശ്വിൻ കളിക്കാൻ 50 ശതമാനം സാധ്യത ഇപ്പോഴും ഉണ്ട്. അശ്വിൻ ഇല്ലാതെ വന്നാൽ പകരം വാഷിങ്‌ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. ഒപ്പം മൂന്ന് പേസർമാർക്ക് പകരം നാല് പേസർമാരെ കളിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. അങ്ങനെ വന്നാൽ ടി.നടരാജന് കളിക്കാൻ അവസരം ലഭിക്കും.

Read Also: ജാഡ കാണിക്കുന്നത് കണ്ടില്ലേ? ഒന്നു കൊടുക്കട്ടെ; സഞ്ജുവിന്റെ മാസ് ഡയലോഗ്, പിന്നാലെ സിക്സ് – വീഡിയോ

ബാറ്റിങ്ങിലേക്ക് എത്തിയാൽ മായങ്ക് അഗർവാളിന്റെ പരുക്കാണ് വലിയ വെല്ലുവിളി. പരുക്ക് മൂലം നാലാം ടെസ്റ്റിൽ ഹനുമ വിഹാരി കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വിഹാരിക്ക് പകരം മായങ്ക് അഗർവാളിനെ ഇറക്കാനായിരുന്നു ആലോചന. എന്നാൽ, മായങ്കും പരുക്കിന്റെ പിടിയിലാണ്. മായങ്കിന് കളിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പില്ല. പൃഥ്വി ഷായെ കളിപ്പിക്കാൻ ഇതോടെ സാധ്യത തെളിയും. മറ്റൊരു സാധ്യത വൃദ്ധിമാൻ സാഹയെ ടീമിൽ ഉൾപ്പെടുത്തുകയാണ്. സാഹ ടീമിൽ എത്തിയാൽ റിഷഭ് പന്തിന്റെ റോൾ ബാറ്റിങ് മാത്രമായിരിക്കും. സാഹ വിക്കറ്റ് കീപ്പറാകും. രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും ഓപ്പണർമാരായി തുടരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook