ഓസ്‌ട്രേലിയയിലെ പ്രധാന ടി-20 ടൂര്‍ണ്ണമെന്റായ ബിഗ് ബാഷ് ലീഗിൽ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് വിക്കറ്റ് നൽകിയ തേർഡ് അംപയറുടെ തീരുമാനം വിവാദത്തിൽ. ബ്രിസ്ബെയ്ൻ ഹീറ്റിന്റെ കളിക്കാരൻ അലക്സ് റോസിന്റെ വിക്കറ്റാണ് അംപയറുടെ വിവാദ തീരുമാനത്തിലൂടെ നഷ്ടമായത്.

ടൈമൽ മിൽസിന്റെ ബോൾ റോസ് കോർണറിലേക്ക് അടിച്ചുയർത്തി. പക്ഷേ റോസ് പ്രതീക്ഷിച്ചതുപോലെ ബോൾ എങ്ങുമെത്തിയില്ല. രണ്ടാമത്തെ റൺസിനായി റോസ് ഓടിയെങ്കിലും ബോൾ സ്റ്റംപിനടുത്തേക്ക് എത്തിയിരുന്നു. ഇതിനിടയിൽ ബോൾ റോസിന്റെ ബാറ്റിൽ തട്ടി സ്റ്റംപിൽ കൊണ്ടു, പക്ഷേ അപ്പോഴേക്കും റോസ് ക്രീസ് ലൈനിൽ ബാറ്റ് തൊട്ടിരുന്നു.

പക്ഷേ തേർഡ് അംപയർ വിക്കറ്റ് നൽകി. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമാണ് ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് വിക്കറ്റ് നൽകിയത്. അംപയറുടെ തീരുമാനം പലരെയും അതിശയപ്പെടുത്തിയിട്ടുണ്ട്. അംപയറുടെ തീരുമാനത്തിൽ താൻ ഞെട്ടിയെന്നും എനിക്കത് വിശ്വസിക്കാൻ ആവുന്നില്ലെന്നുമായിരുന്നു മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റ് പറഞ്ഞത്. റോസ് ഫീൽഡിങ് തടസ്സപ്പെടുത്തിയതായി താൻ കരുതുന്നില്ലെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ