scorecardresearch

കോഹ്‌ലിപ്പടയ്ക്ക് എഴുപതുകളിലെയും എൺപതുകളിലെയും വിൻഡീസ് ടീമിനെപോലെയാകാൻ സാധിക്കും: ബ്രയാൻ ലാറ

നേരത്തെ വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും എങ്ങനെയായിരുന്നോ ആ നിലയിലേക്ക് വരാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും സാധിക്കും ലാറ

brian lara, brian lara hospitalised, lara hospitalised, lara world cup, brian lara world cup"

ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ ആഥിപത്യം തുടരുകയാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും മാറ്റു ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം മത്സരവും ജയിച്ച ഇന്ത്യ സ്വന്തം മണ്ണിൽ 11 തുടർ പരമ്പര ജയവും സ്വന്തമാക്കി. ലോകക്രിക്കറ്റിൽ അവഗണിക്കാനാകാത്ത ശക്തിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മാറിയെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ പറഞ്ഞു.

നേരത്തെ വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും എങ്ങനെയായിരുന്നോ ആ നിലയിലേക്ക് വരാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും സാധിക്കുമെന്നും ലാറ അഭിപ്രായപ്പെട്ടു.

Also Read: പൂനെയിലെ ‘ദക്ഷിണാഫ്രിക്കന്‍ ഹീറോ’ കേശവ് മഹാരാജ് മൂന്നാം ടെസ്റ്റ് കളിക്കില്ല; ഇന്ത്യയ്ക്ക് ആശ്വാസം

“ഇന്ത്യൻ ടീം നേരത്തെ എത്രമാത്രം ബഹുമാനിക്കപ്പെട്ടിരുന്നുവെന്ന് നമുക്കെല്ലാം അറിയാം. നേരത്തെ ഇന്ത്യയിൽ മാത്രമായിരുന്നു ടീമിന് അത്തരത്തിലൊരു പരിഗണന ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതു മാറിയിരിക്കുന്നു. ലോകത്തിന്റെ ഏത് കോണിലും ഇന്ത്യ അവഗണിക്കപ്പെടാനാകത്ത ശക്തിയായിരിക്കുന്നു. എഴുപതുകളിലും എൺപതുകളിലും വെസ്റ്റ് ഇൻഡീസും തൊണ്ണൂറുകളിൽ ഓസ്ട്രേലിയയുമായിരുന്നു ലോകക്രിക്കറ്റിലെ പ്രബലന്മാർ. നിലവിൽ അതിന് പ്രാപ്തിയുള്ള ടീം ഇന്ത്യയാണ്,” ലാറ പറഞ്ഞു.

Also Read: പരമ്പര ജയംകൊണ്ട് മാത്രം എല്ലാം പൂർത്തിയാകുന്നില്ല: വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് നാളെ റാഞ്ചിയിൽ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. റാഞ്ചിയിലും വിജയം ആവർത്തിച്ച് പരമ്പര തൂത്തുവാരാനാണ് വിരാട് കോഹ്‌ലിയും സംഘവും നാളെ മുതൽ കളത്തിലിറങ്ങുന്നത്. മൂന്നാം മത്സരവും ജയിക്കാനായാൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിർണായകമായ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

Also Read: തോൽവിയെ വിരാട് കോഹ്‌ലി ഭയപ്പെടുന്നില്ല; ഇന്ത്യൻ നായകന്റെ പ്ലസ് പോയിന്റിനെക്കുറിച്ച് ഗംഭീർ

മൂന്നാം ടെസ്റ്റിൽ നിർണായകമായ ഒരു മാറ്റം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നടത്തിയേക്കുമെന്ന സൂചനകളുണ്ട്. രണ്ടാം സ്‌പിന്നറായി കുൽദീപ് യാദവിനെ നാളെ റാഞ്ചിയിൽ കളിപ്പിച്ചേക്കും. ഇന്നലെ പരിശീലനത്തിനും കുൽദീപ് ഏറെ സമയം ചെലവഴിച്ചിരുന്നു. ഇതും സാധ്യതകളുടെ വിശ്വാസം വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ജഡേജയെ നിലനിർത്തി കുൽദീപ് ടീമിലെത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ ഉമേഷ് യാദവ് ടീമിന് പുറത്ത് പോകും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Brian lara says india can become the west indies of 70s and 80s