ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് വീരനാണ് രോഹിത് ശർമ എന്ന ഓപ്പണർ. 2014ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയ്ക്കെതിരെ രോഹിത് നേടിയ 264 റൺസാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ആറ് വർഷങ്ങൾക്കിപ്പറവും ആ നേട്ടത്തിന് ഒരു വെല്ലുവിളി ഉയർത്തുന്ന പ്രകടനം പോലും ക്രിക്കറ്റിൽ ഉണ്ടായില്ല. ഏകദിനത്തിൽ ഒന്നിലധികം ഇരട്ട സെഞ്ചുറികൾ നേടിയ ഏക താരവും രോഹിത് ശർമ തന്നെയാണ്.
സച്ചിൻ 2013ൽ ആദ്യ ഇരട്ടസെഞ്ചുറി നേടി അധികം വൈകാതെ തന്നെ സെവാഗിന് പിന്നാലെ രോഹിതും പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു. രോഹിത് ശർമയുടെ കാലഘട്ടത്തിൽ തന്നെ ഓസിസ് പേസ് നിരയുടെ കുന്തമുനയായിരുന്ന ബ്രെറ്റ് ലീ താരത്തിന് മുന്നിൽ ഒരു അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. ഇനിയൊരു ഇരട്ടസെഞ്ചുറി നേടുമ്പോൾ അത് ഓസ്ട്രേലിയയ്ക്കെതിരെ വേണ്ടെന്നാണ് ബ്രെറ്റ് ലീയുടെ ആവശ്യം.
Also Read: നിങ്ങളുടെ ടിക്ടോക് വീഡിയോകളെക്കാൾ കൊള്ളം; ട്രോളാൻ വന്ന പീറ്റേഴ്സന് ചുട്ടമറുപടി നൽകി കോഹ്‌ലി
“ഇനിയും നിരവധി ഇരട്ടസെഞ്ചുറികൾ രോഹിത് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരെ അധികമൊന്നും വേണ്ട. പാക്കിസ്ഥാനോ…വെസ്റ്റ് ഇൻഡീസോ…അങ്ങനെ മറ്റ് രാജ്യങ്ങളൊക്കെ ഉണ്ടല്ലോ,” സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ട് എന്ന പരിപാടിക്കിടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
2008ൽ ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കാനെത്തിയപ്പോൾ രോഹിതും ടീമിന്റെ ഭാഗമായിരുന്നു. അന്ന് സിഡ്നിയിൽ നടന്ന മത്സരത്തിൽ ആതിഥേയർക്കെതിരെ രോഹിത് 66 റൺസും സ്വന്തമാക്കിയിരുന്നു. അന്ന് രോഹിത്തിന്റെ ബാറ്റിൽ നിന്നുള്ള ശബ്ദം ഏറെ ഇഷ്ടമായിരുന്നെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.
Also Read: ധോണിക്ക് ബിരിയാണി വിളമ്പിക്കൊടുക്കാത്തതിൽ കെെഫിന് കുറ്റബോധം; ചിരിപ്പിച്ച് ഇന്ത്യൻ താരം
നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് ഉപനായകൻ കൂടിയായ രോഹിത്. ഏകദിനത്തിൽ 33 സെഞ്ചുറിയും 64 അർധ സെഞ്ചുറിയുമുൾപ്പടെ 9115 റൺസാണ് രോഹിത്തിന്റെ പേരിലുള്ളത്. ടി20യിൽ നാല് തവണ ശതകം തികച്ച രോഹിത്തിന്റെ അക്കൗണ്ടിൽ 2773 റൺസുമുണ്ട്.