scorecardresearch

വേഷം മാറി സന്ന്യാസിയായി കുട്ടികള്‍ക്കൊപ്പം കളിച്ച് ലോകോത്തര ക്രിക്കറ്റ് താരം

ബാറ്റ് ചെയ്ത് പന്ത് അതിര്‍ത്തി കടത്തിയും ബോള്‍ ചെയ്ത് സ്റ്റംമ്പ് പിഴുതും അദ്ദേഹം കുട്ടികളെ അതിശയിപ്പിച്ചു

രാജ്യാന്തര ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു ഓസീസ് താരം ബ്രെറ്റ് ലീ. മണിക്കൂറില്‍ 90 കി.മീറ്ററിലധികം വേഗത്തില്‍ പന്തെറിയുന്ന അദ്ദേഹം യോര്‍ക്കറുകളിലൂടെ ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റ് തെറിപ്പിക്കുന്ന കാഴ്ച ക്രിക്കറ്റ് ആരാധകന് കണ്ണിന് കുളിര്‍മ നല്‍കുന്നതാണ്.

2012ലാണ് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ പുറത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കരിയർ ബാഗില്‍ നിറയെ വിക്കറ്റുകളായിരുന്നു. ഏകദിനത്തില്‍ 380 വിക്കറ്റുകള്‍, ടെസ്റ്റില്‍ 310, ട്വന്റി20യില്‍ 25 വിക്കറ്റുകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ നേട്ടം. വിരമിച്ചതിന് പിന്നാലെ അദ്ദേഹം ഓസ്ട്രേലിയയില്‍ ​സിനിമയില്‍ അഭിനയിച്ചും സജീവമായി. സംഗീതവും അദ്ദേഹത്തിന് നന്നായി വഴങ്ങും.

നിലവില്‍ ഐപിഎല്ലില്‍ കമന്റേറ്ററായി അദ്ദേഹം ജോലി ചെയ്യുന്നുണ്ട്. ഇതിനിടെയാണ് അദ്ദേഹം വേഷം മാറി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. മുഷിഞ്ഞ വസ്ത്രം ധരിച്ച് മുഖത്ത് കരി പുരട്ടി സന്ന്യാസി വേഷത്തിലാണ് ബ്രെറ്റ് ലീ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനെത്തിയത്. ആദ്യം കുട്ടികളില്‍ നിന്നും കളി ചോദിച്ച് മനസിലാക്കുന്നതായി ബ്രെറ്റ് ലീ അഭിനയിച്ചു. ഇതിന് പിന്നാലെ ഒന്നും അറിയാത്തയാളെ പോലെ ബാറ്റ് ചെയ്ത അദ്ദേഹം കുറച്ച് ഷോട്ടുകള്‍ക്ക് ശേഷം തന്റെ വൈദഗ്‌ധ്യം കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.

ബാറ്റ് ചെയ്ത് പന്ത് അതിര്‍ത്തി കടത്തിയും ബോള്‍ ചെയ്ത് സ്റ്റംമ്പ് പിഴുതും അദ്ദേഹം കുട്ടികളെ അതിശയിപ്പിച്ചു. അവസാനം മാത്രമാണ് തന്റെ വേഷം അഴിച്ചുമാറ്റി ബ്രെറ്റ് ലീ കുട്ടികള്‍ക്ക് മുമ്പില്‍ താന്‍ ആരാണെന്ന് വെളിപ്പെടുത്തിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Brett lee goes undercover as a ragged old man to play cricket with kids watch video