മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രെണ്ടൻ മക്കല്ലം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) പരിശീലകസ്ഥാനം ഒഴിയും. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി ഈ സീസൺ അവസാനത്തോടെ കെകെആറിൽ നിന്ന് മാറുമെന്ന് മക്കല്ലം ഫ്രാഞ്ചൈസിയെ അറിയിച്ചു.
അടുത്തിടെ നടന്ന ഒരു ടീം മീറ്റിംഗിൽ മക്കല്ലം കെകെആർ താരങ്ങളെ ഇക്കാര്യം അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കുന്നു. 2008 ലെ ഉദ്ഘാടന സീസണിൽ കൊൽക്കത്ത ടീമിന്റെ ഭാഗമായിരുന്ന മക്കല്ലം, കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കുകയും പരിശീലകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
“ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകനായി ജോലി ഏറ്റെടുക്കുന്നതിനാൽ താൻ അടുത്ത സീസൺ മുതൽ കെകെആറിന്റെ ഭാഗമായിരിക്കില്ലെന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ടീം മീറ്റിംഗിലാണ് അദ്ദേഹം ഇത് പറഞ്ഞത്, ” കെകെആർ ടീമിലെ ഒരംഗം പറഞ്ഞു.
മുൻ ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ-ബാറ്ററായ മക്കല്ലം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലകനായേകുമെന്ന് ബിബിസിയും മറ്റ് ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും.
Also Read: അതിനെകുറിച്ച് ചിന്തിക്കരുതെന്ന് രോഹിതും കോഹ്ലിയും പറഞ്ഞു: ഇഷാൻ കിഷൻ