സിഡ്‌നി: ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബന്‍ ഹീറ്റും സിഡ്‌നി സിക്‌സേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ തന്റെ പ്രായത്തെ വെല്ലുവിളിച്ച് ബ്രണ്ടന്‍ മക്കല്ലം നടത്തിയ ഫീല്‍ഡിങ് പ്രകടനം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അമ്പരപ്പിക്കുന്നതായിരുന്നു. ബൗണ്ടറി ലൈനിന് അരികിലില്‍ മക്കല്ലം നടത്തിയ പ്രകടനം വിക്കറ്റ് നേടി കൊടുത്തില്ലെങ്കിലും സിക്‌സ് തടയാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ മക്കല്ലത്തിന്റെ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ പുതിയ സംവാദത്തിന് കാരണമായിരിക്കുകയാണ്.

മക്കല്ലത്തിന്റെ ക്യാച്ചിന്റെ നിയമസാധുതയാണ് ചര്‍ച്ചയാകുന്നത്. സിഡ്‌നി സിക്‌സേഴ്‌സ് ഇന്നിങ്‌സിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. 46 പന്തില്‍ നിന്നും 75 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തുകയായിരുന്നു ജെയിംസ് വിന്‍സ്. സിക്‌സ് ലക്ഷ്യമാക്കി ലോങ് ഓണിലേക്ക് ജെയിംസ് ഷോട്ട് പായിച്ചു. ബൗണ്ടറി ലൈനിന് അരികില്‍ നിന്നും ചാടിയുയര്‍ന്ന മക്കല്ലം പന്ത് കൈപ്പിടിയിലൊതുക്കി. എന്നാല്‍ നിലം തൊടും മുമ്പ് ബാലന്‍സ് നഷ്ടപ്പെട്ട മക്കല്ലം പന്ത് വലിച്ചെറിഞ്ഞു.

നിലത്ത് വീണ മക്കല്ലം പന്ത് വീണ്ടും താഴേക്ക് വന്നപ്പോഴേക്കും നിലത്തു നിന്നും ചാടി വായുവില്‍ പന്ത് തട്ടിയകറ്റി. വിശ്വസിക്കാനാവാതെയായിരുന്നു ക്രിക്കറ്റ് ലോകം ആ കാഴ്ച കണ്ടത്. മക്കല്ലത്തിന്റെ പ്രകടനത്തെ എത്ര അഭിനന്ദിച്ചാലും മതിവരാത്തതായിരുന്നു. ഇതോടെ ക്യാച്ച് നഷ്ടമായെങ്കിലും സിക്‌സ് തടയാന്‍ മുന്‍ കിവീസ് നായകന് സാധിച്ചു.

എന്നാല്‍ ഇത് നിയമ പ്രകാരം തെറ്റാണോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഐസിസി നിയമ പ്രകാരം ബൗണ്ടറി ലൈനില്‍ പുറത്ത് നിന്നും ചാടി പന്ത് തൊടുന്നത് ബൗണ്ടറിയായി കണക്കാക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

എന്നാല്‍ ഈ നിയമം 2013 ല്‍ തിരുത്തപ്പെട്ടതാണ്. പുതിയ നിയമ പ്രകാരം പന്തുമായി കോണ്ടാക്ടില്‍ വരുമ്പോള്‍ ബൗണ്ടറി ലൈനിന് പുറത്തെ ഗ്രൗണ്ടുമായി കോണ്ടാക്ട് ഇല്ലാത്തതിനാല്‍ അത് ബൗണ്ടറിയായി പരിഗണിക്കില്ല. കൂടാതെ ഫസ്റ്റ് ടച്ച് സമയത്ത് മക്കല്ലം ബൗണ്ടറി ലൈനിന് ഉളളില്‍ നിന്നുമാണ് ചാടിയതെന്നതും അനുകൂല ഘടകമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ