/indian-express-malayalam/media/media_files/uploads/2019/01/nicolass-9119486-0-image-a-36_1548751990051-003.jpg)
അങ്ങനെയാണ് പലപ്പോഴും ഫുട്ബോള്‍ ജീവിതമാകുന്നത്. വലിയ സങ്കടത്തിലും ഒരു ചെറുപുഞ്ചിരി വിരിയിക്കാന്‍ കാല്‍പ്പന്തുകളിക്ക് സാധിക്കും. ലോകത്ത് എത്രയോ പേര്‍ അങ്ങനെ കാല്‍പ്പന്തിനെ നെഞ്ചോടു ചേര്‍ത്തിട്ടുണ്ട്. സില്‍വിയ ഗ്രെക്കോ എന്ന ഫുട്ബോള്‍ ആരാധിക അത് പോലെയാണ് ഈയടുത്ത് ബ്രസീലിലെ ദേശീയ ഹീറോ ആയി മാറിയത്. ഓട്ടിസം ബാധിച്ച തന്റെ കണ്ണു കാണാത്ത മകന് ഫുട്ബോള്‍ മത്സരം വിവരിച്ച് കൊടുക്കുന്ന സില്‍വിയയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. 12 വയസുകാരനായ നിക്കോളാസിനാണ് സില്‍വിയ മത്സരം വിവരിച്ച് കൊടുക്കുന്നത്.
സാവോ പോളോ അടിസ്ഥാനമാക്കിയുളള പാല്‍മിറാസിന്റെ കടുത്ത ആരാധകരാണ് ഇരുവരും. ഓരോ മത്സരത്തിന് പോകുമ്പോഴും മകന് അമ്മ മൈതാനത്തെ കാഴ്ചകള്‍ വിവരിച്ച് നല്‍കും. 'ഞാന്‍ എല്ലാ വിവരങ്ങളും മകന് പറഞ്ഞ് കൊടുക്കാറുണ്ട്. കളിക്കാരുടെ ജഴ്സിയെ കുറിച്ചും, അവരുടെ ബൂട്ടിന്റെ നിറത്തെ കുറിച്ചും, മുടിയുടെ നിറത്തെ കുറിച്ചുമൊക്കെ മകനോട് പറയും,' 56കാരിയായ സില്‍വിയ പറയുന്നു.
'വൈകാരികമായ വിവരണമാണത്. ഞാന്‍ പ്രൊഫഷണല്‍ അല്ലല്ലോ. ഞാന്‍ കാണുന്നതും എനിക്ക് തോന്നുന്നതും ഞാന്‍ അവന് പറഞ്ഞുകൊടുക്കും. റഫറിയെ ചീത്ത വിളിക്കേണ്ട സാഹചര്യം വരുന്നത് വരെ ഞാന്‍ അവനോട് പറയും,' പാല്‍മിറാസും ബൊട്ടാഫോഗോ ഡി റിബേറ പ്രെറ്റോയും തമ്മിലുളള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു സില്‍വിയ.
Sempre muita emoção. pic.twitter.com/Nzl0qAcpLK
— silvia grecco (@pringrecco) September 10, 2018
അതേസമയം, നിക്കോളാസിന്റെ അച്ഛനും സഹോദരിയും എതിര്‍ ടീമിനെയാണ് പിന്തുണക്കുന്നത്. എന്നാല്‍ ഈ തര്‍ക്കം മറികടക്കാന്‍ സില്‍വിയ നേരത്തേ വഴി കണ്ടെത്തിയിരുന്നു. ഒരിക്കല്‍ നെയ്മര്‍ നിക്കോളാസിനെ അദ്ദേഹത്തിന്റെ തോളില്‍ കയറ്റിയത് വന്‍ വാര്‍ത്തയായിരുന്നു. അന്ന് ഏത് ടീമിനെയാണ് ചെറുപ്പത്തില്‍ പിന്തുണച്ചതെന്ന് ചോദിച്ചപ്പോള്‍ നെയ്മറിന്റെ ഉത്തരവും പാല്‍മിറാസ് ആയിരുന്നു. അതുകൊണ്ട് താനും തന്റെ മകനും പാല്‍മിറാസ് ആരാധകരാണെന്ന് സില്‍വിയ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us