ബ്രസീൽ സൂപ്പർ താരം കക്ക ഫുട്ബോളിൽ നിന്ന് വിടവാങ്ങി. അമേരിക്കൻ സോക്കർ ലീഗിൽ തന്റെ അവസാന മത്സരം കളിച്ച കക്ക തോൽവിയോടെയാണ് വിടവാങ്ങിയത്. ഒർലാൻഡോ സിറ്റിയുടെ ക്യാപ്റ്റനായ കക്ക ഇന്നലെ ഒർലാൻഡോയുടെ സീസണിലെ അവസാന ഹോം മത്സരത്തോടെ ടീമിനോടും കളിക്കളത്തോടും വിടപറഞ്ഞു. മത്സരത്തിൽ 1-0 എന്ന സ്കോറിന് ഒർലാൻഡോ പരാജയപ്പെട്ടെങ്കിലും കക്കയുടെ വിടവാങ്ങലിന് ഒർലാൻഡോ ഒട്ടും നിറംകുറച്ചില്ല.

അന്താരാഷ്ട്രതലത്തിൽ ബ്രസീലിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത കക്ക ഇറ്റാലിയൻ ക്ലബ് എ.സി മിലാനിലൂടെയാണ് ശ്രദ്ധേയനാകുന്നത്. എ.സി മിലാന് ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പടെ നിരവധി ട്രോഫികളാണ് കക്ക നേടിക്കൊടുത്തത്.

മിലാന് വേണ്ടി 193 മത്സരങ്ങൾ കളിച്ച കക്ക 70 ഗോളുകളാണ് നേടിയത്. തുടർന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ കക്ക 85 മത്സരങ്ങളും കളിച്ചു.

ദേശീയ ടീമിനായി 92 മത്സരങ്ങൾ കളിച്ച കക്ക 29 ഗോളുകൾ നേടിയിട്ടുണ്ട്. 2007 ലാണ് കക്ക ബാലണ്ട്യയോർ പുരസ്കാരം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ