ഫുട്ബോൾ മൈതാനത്ത് കളിയല്ലാതെ അഭിനയം നടത്തിയാൽ എന്ത് ലഭിക്കും. ബ്രസീലിയൻ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇതുപോലൊരു വലിയ അഭിനയത്തിന് സാക്ഷ്യം വഹിച്ചത്. ബ്രസീലിലെ പ്രമുഖ ക്ലബായ ഫ്ലമെങ്കോയും, ബാഹിയയും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. ചിരവൈരികളായ ഇരു ടീമുകളും തമ്മിലുള്ള മത്സരം തുടക്കം മുതലേ പരുക്കനായിരുന്നു.

ഇതിനിടെ ഫ്ലമെങ്കോയുടെ മധ്യനിരക്കാരൻ ലൂക്കാസ് ഫോൻസേക്കോ പന്ത് ക്ലിയർ ചെയ്യാനുള്ള ഒരു സാഹസിക ശ്രമം നടത്തി. ഈ ശ്രമം അവസാനിച്ചത് ബാഹിയ താരത്തിന്റെ ദേഹത്തായിരുന്നു. പെട്ടെന്ന് താരം തിരഞ്ഞപ്പോൾ ലൂക്കാസ് ഫോൻസേക്കോ തന്റെ അഭിനയ മികവ് പുറത്തെടുത്തു. ബാഹിയ താരം തന്നെ കൈമുട്ട് കൊണ്ട് ഇടിച്ചു എന്ന് വരുത്താനായിരുന്നു ഫോൻസെക്കെയുടെ നീക്കം. പക്ഷേ ഈ ശ്രമം നൈസായി പാളിപ്പോയി. കാരണം റഫറിയുടെ കൺമുന്നിൽ വച്ചായിരുന്നു ഫോൻസെക്കെയുടെ ഈ നമ്പർ. റഫറി ഇത് കയ്യോടെ പിടിക്കുകയും ഫോൻസെക്കയ്ക്ക് ചുവപ്പ് കാർഡും നൽകി പുറത്തേക്കുള്ള വഴി കാണിച്ച് കൊടുത്തു.

ഫോൻസെക്കയുടെ അഭിനയത്തിന് എതിരെ ഫ്ലെമെങ്കോ പരിശീലകൻ പരസ്യമായ വിമർശനമാണ് ഉന്നയിച്ചത്. താരത്തിന് എതിരെ കൂടുതൽ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ. താരത്തിന്രെ ചെയ്തിയെ കളിയാക്കിക്കൊണ്ട് ബ്രസീലിലെ മാധ്യമങ്ങളും രംഗത്ത് എത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ