മുന്‍ ബ്രീസീലിയന്‍ ഫുട്ബോള്‍ താരമായ റൊണാൾഡീഞ്ഞോയുടെ വിവാഹ വാര്‍ത്തകളായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഒന്നല്ല, രണ്ട് പേരെയാണ് താരം ഒരുമിച്ച് വിവാഹം ചെയ്യാന്‍ പോകുന്നതെന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ഈ വാര്‍ത്തകളെയൊക്കെ നിഷേധിച്ചിരിക്കുകയാണ് റൊണാൾഡീഞ്ഞോ.

റിയോ ഡി ജനീറോയിലെ തന്‍റെ വീട്ടില്‍, കാമുകിമാരായ പ്രിസില്ല കൊയ്‌ലോ, ബിയാട്രിസ് സൂസ എന്നിവരോടൊപ്പമാണ് റൊണാൾഡീഞ്ഞോ താമസിക്കുന്നത്. പ്രിസില്ലയുമായി നീണ്ട നാളായി പ്രണയത്തിലായിരുന്ന താരം, 2016 മുതലാണ്‌ ബിയാട്രിസുമായി ഇഷ്ടത്തിലാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ റൊണാൾഡീഞ്ഞോ ഇരുവരോടും വിവാഹാഭ്യര്‍ഥന നടത്തിയെന്നും, വിവാഹവാഗ്‌ദാനമായി കാമുകിമാര്‍ക്ക് മോതിരം സമ്മാനിച്ചുവെന്നുമായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.

എന്നാല്‍ ഈ വാര്‍ത്തകളെ അപ്പാടെ നിഷേധിക്കുകയാണ് മുന്‍ ബ്രസീലിയന്‍ ഫുട്ബോള്‍ താരം.

“ഇത് ഏറ്റവും വലിയ നുണയാണ്. ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല,” എന്നാണ് റിയോ ഡി ജനീറയില്‍ ഒരു സംഗീത വിരുന്നിനെത്തിയ റൊണാൾഡീഞ്ഞോ പറഞ്ഞത്. ഗ്ലോബോ എസ്‌പോര്‍ട്ട് എന്ന ബ്രസീലിയന്‍ മാധ്യമത്തോടാണ് താരം തന്‍റെ വിവാഹ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചത്.

ബ്രസീലിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് റൊണാൾഡീഞ്ഞോ. രണ്ട് തവണ ഫിഫ ലോകകപ്പിന് ബ്രസീല്‍ ടീമിനെ നയിച്ച താരം, 2002 ലോകകപ്പ് നേടിയ ബ്രസില്‍ ടീമിലംഗമായിരുന്നു. രണ്ട് തവണ ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ സ്‌പാനിഷ് ക്ലബ്‌ ആയ ബാര്‍സിലോണയുടെ അംബാസിഡറാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ