scorecardresearch
Latest News

Copa America 2019: സാമ്പാ തളത്തിൽ വീണ് പെറു; ബ്രസീൽ ജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്

ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ ക്വർട്ടർ ബെർത്ത് ഉറപ്പിക്കുകയും ചെയ്തു, തോൽവിയറിയാതെയാണ് ടൂർണമെന്റിലെ ഫോവറേറ്റുകളായ ബ്രസീൽ ക്വർട്ടിറിലെത്തുന്നത്

Copa America 2019: സാമ്പാ തളത്തിൽ വീണ് പെറു; ബ്രസീൽ ജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്

കോപ്പ അമേരിക്കയിൽ പെറുവിനെ തകർത്ത് ബ്രസീൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു പെറുവിനെതിരെ ബ്രസീലിന്റെ ജയം. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ ക്വർട്ടർ ബെർത്ത് ഉറപ്പിക്കുകയും ചെയ്തു. ബ്രസീലിനായി ഗോൾ കണ്ടെത്തിയതും അഞ്ച് താരങ്ങളായിരുന്നു.

മത്സരത്തിന്റെ ആദ്യാവസാനം ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. കളിയുടെ 12-ാം മിനിറ്റിൽ തന്നെ ആതിഥേയർ മുന്നിലെത്തി. കാസ്മിറോയുടെ ഗോളിലൂടെയായിരുന്നു ബ്രസീൽ അക്കൗണ്ട് തുറന്നത്. ഏഴ് മിനിറ്റുകൾക്ക് അപ്പുറം 19-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോ ലീഡ് ഇരട്ടിയാക്കി.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട എവർട്ടന്റെ വകയായിരുന്നു മൂന്നാം ഗോൾ. 32-ാം മിനിറ്റിൽ ഇടത് വശത്തൂടെ നടത്തിയ മുന്നേറ്റം ഗോളിൽ അവസാനിക്കുകയായിരുന്നു. ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡെടുത്ത ബ്രസീൽ ജയം ഉറപ്പിച്ച് തന്നെയാണ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ച ബ്രസീൽ താരങ്ങളെ രണ്ടാം പകുതിയിലും പിടിച്ചുകെട്ടാൻ പെറുവിന് സാധിച്ചില്ല.

രണ്ടാം പകുതി ആരംഭിച്ച് എട്ട് മിനിറ്റുകൾക്ക് അപ്പുറം ഡാനി ആൽവസ് വീണ്ടും പെറു ഗോൾവല ചലിപ്പിച്ചു. 53-ാം മിനിറ്റിൽ ഡാനി ആൽവസ് തുടത്ത ഷോട്ട് ഗോളിലെത്തി. പകരക്കാരനായി ഇറങ്ങിയ വില്ലേന്റെ വകയായിരുന്നു പെറുവിന്റെ നെഞ്ചിലെ അവസാന ആണി. കളിയുടെ അവസാന മിനിറ്റിൽ ഗബ്രിയേൽ ജീസസ് നൽകിയ പാസ് വില്ലേൻ കൃത്യമായി വലയിലെത്തിച്ചു.

തോൽവിയറിയാതെയാണ് ടൂർണമെന്റിലെ ഫോവറേറ്റുകളായ ബ്രസീൽ ക്വർട്ടിറിലെത്തുന്നത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമാണ് ബ്രസീലിന്റെ അക്കൗണ്ടിലുള്ളത്. ബൊളിവിയയെ പരാജയപ്പെടുത്തി കോപ്പ അമേരിക്കയ്ക്ക് തുടക്കം കുറിച്ച ആതിഥേയർ രണ്ടാം മത്സരത്തിൽ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു.

മറ്റൊരു മത്സരത്തിൽ ബെളിവിയയെ തകർത്ത് വെനിസ്വേലയെയും ക്വർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വെനിസ്വേലയുടെ ജയം. ഡാർവിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു വെനിസ്വേലയുടെ ജയം. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഡാർവിൻ നേടിയ ഗോളിൽ മുന്നിലെത്തിയ വെനിസ്വേല അവസാന മിനിറ്റ് വരെ ആധിപത്യം തുടർന്നു. 55-ാം മിനിറ്റിൽ ഡാർവിന്റെ രണ്ടാം ഗോളും 86-ാം മിനിറ്റിൽ ജോസഫ് മാർട്ടിൻസിന്റെ ഗോളും വെനിസ്വേല അക്കൗണ്ടിൽ വീണപ്പോൾ ജസ്റ്റിനാനോയുടെ വകയായിരുന്നു ബൊളിവിയയുടെ ആശ്വാസ ഗോൾ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Brazil vs peru copa america 2019 match report