/indian-express-malayalam/media/media_files/2025/03/29/hmhVeExFQmXSs3EnjABR.jpg)
ഡോറിവൽ ജൂനിയർ Photograph: (Dorival Jr, Instagram)
Dorival Jr Brazil Football Coach: പിരിശീലകൻ ഡോറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് നാണംകെട്ട് വീണതിന് പിന്നാലെയാണ് പരിശീലകനെ ബ്രസീൽ പുറത്താക്കിയിരിക്കുന്നത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് എന്ന് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് അറിയിച്ചു.
റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസെലോട്ടി, അൽ ഹിലാൽ പരിശീലകൻ ജോർജ് ജീസസ് എന്നിവരെ കാനറിപ്പടയുടെ പിശീലക സ്ഥാനത്തേക്ക് ബ്രസീൽ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിന് ശേഷം അൽ നസറിൽ നിന്ന് ബ്രസീൽ ടീമിലേക്ക് ജോർജ് ജീസസ് എത്തുമെന്ന അഭ്യൂഹങ്ങളാണ് നിലവിൽ ശക്തം.
ബ്രസീലിന് ആദ്യ വിദേശ പരിശീലകൻ?
റിപ്പോർട്ടുകൾ പ്രചരിക്കുന്നത് അനുസരിച്ച് കാർലോ ആൻസെലോട്ടി, ജോർജ് സീസസ് എന്നിവരിലൊരാൾ ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയാൽ ബ്രസീൽ ഫുട്ബോളിന്റെ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനായി മാറും. കഴിഞ്ഞ മൂന്ന് വർഷത്തിന് ഇടയിൽ നാല് പരിശീലകരെയാണ് ബ്രസീൽ പുറത്താക്കിയിരിക്കുന്നത്. ഖത്തർ ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ടിറ്റേ സ്ഥാനം ഒഴിഞ്ഞതിന് ശേഷം റാമോൺ മെനെസെസ് ആണ് ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്.
റാമോൺ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഒരു വർഷം ഫെർനാൻഡോ ഡിനിസ് ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് തുടർന്നു. ഇതിന് ശേഷമാണ് 2024ൽ ഡോറിവൽ ബ്രസീൽ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഡോറിവലിന് കീഴിൽ ഏഴ് കളിയിലാണ് ബ്രസീൽ വിജയിച്ചത്. ഏഴ് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. രണ്ട് കളിയിൽ തോറ്റും. എന്നാൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയം നേടാനെ ബ്രസീലിന് സാധിച്ചിട്ടുള്ളു.
ഡോറിവലിന് കീഴിൽ 25 ഗോളുകൾ ബ്രസീൽ അടിച്ചപ്പോൾ വഴങ്ങിയത് 17 ഗോളുകളും. കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനലിൽ യുറുഗ്വെയോട് തോറ്റ് ബ്രസീൽ പുറത്തായിരുന്നു. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കോൺമെബോൾ വിഭാഗത്തിൽ ആറാം സ്ഥാനത്ത് ആണ് നിലവിൽ ബ്രസീൽ. ആദ്യ ആറിൽ എത്തുന്ന ടീമുകൾ ലോകകപ്പിന് യോഗ്യത നേടും.
Read More
- നൂറ്റാണ്ടിലെ സേവ്; മൂന്ന് മാസം ഇൻസോമ്നിയ ബാധിച്ചിരുന്നു; എമിയുടെ വെളിപ്പെടുത്തൽ
- മെസിക്ക് ഒപ്പം റൊണാൾഡോ ഇന്റർ മയാമിയിലേക്ക്? വഴി തുറക്കുന്നത് ക്ലബ് ലോകകപ്പ്
- Lionel Messi: "ഞങ്ങൾ സംസാരിക്കുക ഫുട്ബോളിലൂടെയാണ്"; മാസ് മറുപടിയുമായി മെസി
- Argentina Football: മെസിയും അർജന്റീനയും കേരളത്തിലേക്ക്; സ്ഥിരീകരിച്ച് സ്പോൺസർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.