കൊല്‍ക്കത്ത: എഴുപതു മിനിറ്റ്‌ വരെ ഒരു ഗോളിനു പിന്നിട്ടു നിന്നശേഷം അവിശ്വസനീയ തിരിച്ചടി നടത്തി ബ്രസീല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന അവസാന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്‌ ജര്‍മനിയെ കീഴടക്കിയാണ്‌ ബ്രസീല്‍ അവസാന നാലില്‍ കടന്നത്‌.

തടിച്ചുകൂടിയ ആരാധകർക്ക് മുന്നിൽ ജർമനിയാണ് ആദ്യം മുന്നിലെത്തിയത്. 21-ാം മിനിറ്റില്‍ ജാന്‍ ഫീറ്റെ അര്‍പ്പ് പെനാല്‍റ്റിയിലൂടെയാണ് ജർമനിക്ക് ലീഡ് നൽകിയത്. എന്നാൽ ആദ്യ പകുതിയിൽ ഒപ്പമെത്താൻ മഞ്ഞപ്പടക്ക് സാധിച്ചില്ല. പക്ഷെ 71-ാം മിനിറ്റിൽ ബ്രസീല്‍ സമനില പിടിച്ചു.

Brazil

77-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡും നേടി.സൂപ്പര്‍താരം പൗളിഞ്ഞ്യ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടാണ് ജര്‍മന്‍ വലകുലുക്കിയത്. പിന്നെ ഗോൾ മടക്കാൻ ജർമനി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ 2-1 ന്റെ ജയവുമായി ബ്രസീൽ അവസാന നാലിലേക്ക്. 25 ന് നടക്കുന്ന സെമിയിൽ ബ്രസീലിന് ഇംഗ്ലണ്ടിനെയാണ് നേരിടേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ