സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ ടീം. 1 എതിരെ 3 ഗോളുകൾക്കാണ് ബ്രസീലിന്രെ വിജയം. ബ്രസീലിനായി സൂപ്പർ താരം നെയ്മർ , മാഴ്സേലോ, ഗബ്രിയേൽ ജീസസ് എന്നിവരാണ് ഗോളുകൾ നേടിയ്ത്.

ജപ്പാന്റെ ഹോം ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനമാണ് നെയ്മറും സംഘവും കാഴ്ചവെച്ചത്. പത്താം മിനുറ്റിൽ ഫെർണ്ണാഡീഞ്ഞോയെ ബോക്സിന് വീഴ്ത്തിയതിന് റഫറി​ പെനാൽറ്റി വിധിച്ചു. കിക്കെടുത്ത നെയ്മർ അനയാസം പന്ത് വലയിലാക്കിയതോടെ ബ്രസീൽ കുതിപ്പ് തുടങ്ങി. തൊട്ടടുത്ത മിനുറ്റിൽ ജീസസ് നവാസിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി​ വീണ്ടും പെനാൽറ്റി വിധിച്ചു. പക്ഷെ കിക്കെടുത്ത നെയ്മറിന് പക്ഷെ ഇത്തവണ പിഴച്ചു. ജപ്പാൻ ഗോളി കവാഷിമ നെയ്മറിന്റെ കിക്ക് വിദഗ്ദമായി കുത്തിയകറ്റുകയായിരുന്നു.

പെനാൽറ്റി നഷ്ടമായതിന്റെ നിരാശ മാഴ്സേലോ തീർത്തു. 20 മിനുറ്റിൽ മാഴ്സേലോയുടെ തകർപ്പൻ ലോങ് റെയിഞ്ചർ ജപ്പാൻ വലതുളച്ചതോടെ ബ്രസീൽ 2 ഗോളിന് മുന്നിലെത്തി.

ആദ്യപകുതി അവസാനിക്കും മുൻപ് ജീസസ് നവാസ് ബ്രസീലിന്റെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു. വലത് വിങ്ങർ ഡനിലോയുടെ ക്രോസ് ജീസസ് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

മൂന്ന് ഗോൾ ലീഡിന്റെ ആലസ്യം ബ്രസീലിനെ പിടികൂടിയെന്ന് തോന്നിച്ചപ്പോഴാണ് ജപ്പാൻ തങ്ങളുടെ ആശ്വാസ ഗോൾ നേടിയത്. 63 മിനുറ്റിൽ മക്കീനോയാണ് ജപ്പാന്റെ ആശ്വാസ ഗോൾ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ