സാവോ പോളോ: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങി. കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം ബുധനാഴ്ച നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചത്. പരാഗ്വായെ പരാജയപ്പെടുത്തി ബ്രസീല്‍ നേരത്തെ തന്നെ സെമിയില്‍ എത്തിയിരുന്നു.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മികച്ച പ്രകടനമാണ് അര്‍ജന്റീന കാഴ്ചവച്ചത്. മെസിയും സംഘവും കളിക്കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ വെനസ്വേലയുടെ സെമി സ്വപ്നങ്ങള്‍ തകര്‍ന്നു. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ സ്വന്തമാക്കി അര്‍ജന്റീന വെനസ്വേലയെ പ്രതിരോധത്തിലാക്കി. ലൗട്ടാറെ മാര്‍ട്ടിനെസാണ് അര്‍ജന്റീനക്കായി ആദ്യ ഗോള്‍ നേടിയത്. മെസിയെടുത്ത കോര്‍ണർ കിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ആദ്യ ഗോള്‍ നേടിയതോടെ അര്‍ജന്റീന കൂടുതല്‍ ഉണര്‍ന്നു കളിച്ചു.
GOOOOOOOOOOOOOOOOOOOOOOOOOOOOAL, Martinez gives Argentina the lead
Venezuela 0-1 Argentina,
please follow our main account @goalstv3#CopaAmerica #CopaAmerica2019 #VENxARG
pic.twitter.com/uon0fUsIr0— just goals (@goals_just) June 28, 2019
പിന്നീട് നിരവധി അവസരങ്ങളാണ് അര്‍ജന്റീന ഒരുക്കിയത്. എന്നാല്‍, അതൊന്നും ലക്ഷ്യം കണ്ടില്ല. മെസി നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും മുന്നേറ്റനിരയിലുള്ള മറ്റുള്ളവര്‍ക്ക് അതൊന്നും ഗോള്‍ ആക്കാന്‍ സാധിച്ചില്ല. രണ്ടാം പകുതിയിലാണ് അര്‍ജന്റീന രണ്ടാം ഗോള്‍ സ്വന്തമാക്കുന്നത്. മത്സരത്തിന്റെ 74-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയാണ് ഗോള്‍ സ്വന്തമാക്കിയത്. വെനസ്വേലയുടെ ഗോളിക്ക് പിഴവ് സംഭവിച്ചതാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. ബോക്സിന് പുറത്ത് അഗ്യൂറോ അടിച്ച ഷോട്ട് ഗോളി തടുത്തിട്ടെങ്കിലും പന്ത് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു. ഓടിക്കയറിയ സെല്‍സോ നിമിഷ നേരം കൊണ്ട് പന്ത് വലയിലെത്തിക്കുകയും ചെയ്തു.