ധോണിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം; വികാരാധീനനായി ബ്രാവോ

ധോണി തന്നെ വിശ്വാസത്തിലെടുത്ത പോലെ വിൻഡീസ് സെലക്‌ടർമാർ പോലും തന്നെ പരിഗണിച്ചിട്ടില്ലെന്നാണ് ബ്രാവോ പറയുന്നത്

ms dhoni, csk, chennai super kings, dhoni captain, dhoni csk, csk captain, csk new captain, dhoni ipl 2020, dhoni csk, ipl 2020 news, cricket news, ധോണി, ചെന്നൈ, ഐപിഎൽ, IMALAYALAM, ഐഇ മലയാളം

ഇന്ത്യൻ ടീമിനെ എന്ന പോലെ മഹേന്ദ്ര സിങ് ധോണിക്ക് ഏറെ പ്രിയപ്പെട്ട ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിൽ ഒരുപാട് ആരാധകരുള്ള ടീം കൂടിയാണ് ചെന്നൈ. ധോണിയുടെ ക്യാപ്‌റ്റൻസി മികവിനെ കുറിച്ച് പറയുമ്പോൾ ഇന്ത്യൻ താരങ്ങളെ എന്ന പോലെ ചെന്നൈ സൂപ്പർ കിങ്‌സിലെ വിദേശ താരങ്ങൾക്കും നൂറ് നാവാണ്. ഇപ്പോൾ ധോണിയെ കുറിച്ച് വികാരാധീനനായി സംസാരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സിലെ വിൻഡീസ് താരം ഡ്വയൻ ബ്രാവോ.

ധോണി തന്നെ വിശ്വാസത്തിലെടുത്ത പോലെ വിൻഡീസ് സെലക്‌ടർമാർ പോലും തന്നെ പരിഗണിച്ചിട്ടില്ലെന്നാണ് ബ്രാവോ പറയുന്നത്. ക്രിക്‌ബസിലെ ചാറ്റിനിടെയാണ് ധോണിയെ പുകഴ്‌ത്തി ബ്രാവോ രംഗത്തെത്തിയത്. ധോണിയുടെ കരിയർ അവസാനിക്കാൻ പോകുന്ന ഈ ഘട്ടത്തിൽ അദ്ദേഹത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ബ്രാവോ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്‌സിനെ കുറിച്ചും ബ്രാവോ സംസാരിച്ചു.

Read Also: Explained: സ്ത്രീ ലൈംഗിക ഹോര്‍മോണുകള്‍ കൊറോണ വൈറസില്‍ നിന്നും പുരുഷന്‍മാരേയും രക്ഷിക്കുമോ?

“വേറെ ഏതെങ്കിലും ടീമിൽ ആണെങ്കിൽ മോശം പ്രകടനം നടത്തിയാൽ പിന്നീട് നമ്മൾ പ്രതിസന്ധിയിൽ ആകും. എന്നാൽ, ചെന്നൈ സൂപ്പർ കിങ്‌സിൽ അങ്ങനെ അല്ല. ഐപിഎല്ലിൽ മറ്റ് ഏതെങ്കിലും ഫ്രാഞ്ചൈസിയിൽ ആണെങ്കിൽ നമ്മൾ ടീമിൽ നിന്നു പുറത്തായേനെ എന്നു വാട്‌സൺ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. സിഎസ്‌കെയെ പോലൊരു ഫ്രാഞ്ചൈസിയെ ഇനി കാണാൻ ഇടയില്ല. ധോണിക്കും ഫ്ളമ്മിങ്ങിനുമാണ് എല്ലാ ക്രെഡിറ്റും. ടീം അംഗങ്ങളെ അത്രയേറെ അവർ വിശ്വാസത്തിലെടുത്തു,” ബ്രാവോ പറഞ്ഞു.

“ഞാൻ പലപ്പോഴും എന്നോടു തന്നെ ചോദിക്കാറുണ്ട്, ധോണി എന്തിനാണ് എന്നെ ഇത്രമേൽ വിശ്വാസത്തിലെടുക്കുന്നതെന്ന്. വിൻഡീസ് ക്രിക്കറ്റ് ബോർഡ് പോലും എന്നിൽ ഇത്ര വിശ്വാസമർപ്പിച്ചിട്ടില്ല. എന്റെ കഴിവിനെ മാഹി (ധോണി) അംഗീകരിച്ചു. അതുകൊണ്ടാണ് നന്നായി കളിക്കാൻ എനിക്ക് സാധിച്ചത്. ധോണിക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയർ അവസാനിക്കാൻ പോകുകയാണ്. എത്ര മികച്ച കരിയർ ആയിരുന്നു മാഹിയുടേത്. നിരവധി താരങ്ങളെ പോലെ എന്റെ ക്രിക്കറ്റ് കരിയറിലും ധോണി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്,” ബ്രാവോ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bravo praises dhoni chennai super kings

Next Story
ബോക്സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നടക്കില്ല; കരാർ റദ്ദാക്കി അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻboxing, ബോക്സിങ്, World Boxing Championships, ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്, AIBA , എഐബിഎ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com