താൻ നേരിട്ടതിൽ ഏറ്റവും ധീരനായ ബാറ്റ്സ്മാൻ ഗാംഗുലി, ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റനും: ഷൊയ്ബ് അക്തർ

“ഫാസ്റ്റ് ബൗളിങ്ങിനെ നേരിടാൻ അദ്ദേഹത്തിന് ഭയമാണെന്നും എന്നെ നേരിടാൻ ഭയമാണെന്നും ആളുകൾ പറയാറുണ്ടായിരുന്നു. അതെല്ലാം അസംബന്ധങ്ങളായി ഞാൻ കരുതുന്നു”

sourav ganguly, shoaib akhtar, india vs pakistan cricket, sourav ganguly news, sourav ganguly brave, sourav ganguly short ball, സൗരവ് ഗാംഗുലി, ശുഹൈബ് അക്തർ, ഷോയിബ് അക്തർ, ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ്, സൗരവ് ഗാംഗുലി ന്യൂസ്, സൗരവ് ഗാംഗുലി ധീരൻ, സൗരവ് ഗാംഗുലി ഷോർട്ട് ബോൾ, ie malayalam, ഐഇ മലയാളം

അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ടവരിൽ ഏറ്റവും ധീരനായ ബാറ്റ്സ്മാൻ സൗരവ് ഗാംഗുലിയാണെന്ന് എന്ന് ഷൊയ്ബ് അക്തർ. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങുമ്പോൾ  ഷോർട്ട് ബോളിനെതിരേ കളിക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും ഗാംഗുലി പിൻതിരിഞ്ഞു പോവാതെ റൺസ് നേടിയെടുക്കുമായിരുന്നെന്നും അക്തർ പറഞ്ഞു.

“ഫാസ്റ്റ് ബഔളിങ്ങിനെ നേരിടാൻ അദ്ദേഹത്തിന് ഭയമാണെന്നും എന്നെ നേരിടാൻ ഭയമാണെന്നും ആളുകൾ പറയാറുണ്ടായിരുന്നു. അതെല്ലാം അസംബന്ധങ്ങളായി ഞാൻ കരുതുന്നു. ഞാൻ എറിഞ്ഞ ഏറ്റവും ധീരനായ ബാറ്റ്സ്മാനായിരുന്നു സൗരവ് ഗാംഗുലി, തുടക്കത്തിലെ പന്തിൽ എന്നെ നേരിടാൻ കഴിയുന്ന ഒരേയൊരു ഓപ്പണർ, ”ഹെലോ ആപ്പിന് നൽകിയ അഭിമുഖത്തിൽ അക്തർ പറഞ്ഞു.

Read More: ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ടിലെ റെക്കോർഡ് റൺ നേട്ടത്തിന് 21 വയസ്സ്

ഷോർട്ട് ബോളിനെ നേരിടാൻ തക്ക ഷോട്ടുകൾ ഗാംഗുലിയുടെ പക്കലില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇടം കൈയൻ ബാറ്റ്സ്മാൻമാർക്കെതിരേ ബൗളിംഗ് നടത്തുമ്പോൾ ഫാസ്റ്റ് ബൗളർമാർ കൂടുതൽ മുതലെടുക്കാറുണ്ട്. പക്ഷേ ആ സാഹചര്യങ്ങളും ഗാംഗുലി സുഗമമായി നേരിട്ടുവെന്നും അക്തർ പറഞ്ഞു.

“അദ്ദേഹത്തിന് തന്റെ പക്കൽ ഷോട്ടുകൾ അവനറിയാമായിരുന്നു, ഞാൻ നെഞ്ചിന് നേർക്ക് ലക്ഷ്യം വച്ചും പന്തെറിഞ്ഞു, പക്ഷേ അദ്ദേഹം ഒരിക്കലും പിന്മാറിയില്ല, റൺസ് നേടുകയും ചെയ്തു. അതിനെയാണ് ഞാൻ ധൈര്യം എന്ന് വിളിക്കുന്നത്, ”അക്തർ പറഞ്ഞു.

Read More: ഗാംഗുലി സെലക്ടർമാരോട് വഴക്കിട്ടു, ധോണി ടീം അംഗങ്ങളെ സഹായിച്ചു, കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഇപ്പോഴും വർക്ക് ഇൻ പ്രോഗ്രസിൽ: ആശിഷ് നെഹ്റ

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ഗാംഗുലിയെന്നും പാകിസ്താൻ മുൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.“2004 ൽ ഗാംഗുലിയുടെ നായകത്വത്തിൽ ഇന്ത്യ പാകിസ്ഥാനിൽ വന്നപ്പോൾ ഈ ടീമിന് പാകിസ്ഥാനെ തോൽപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി, അവർ അത് ചെയ്തു,” അക്തർ പറഞ്ഞു. 2004 ൽ ടെസ്റ്റിൽ ഇന്ത്യ 2-1 നും ഏകദിനത്തിൽ 3-2 നും പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.

“ഇന്ത്യ അയാളേക്കാൾ മികച്ച ക്യാപ്റ്റനെ സൃഷ്ടിച്ചിട്ടില്ല. ധോണി വളരെ നല്ല താരമാണ്, ഒരു മികച്ച ക്യാപ്റ്റനാണ്, എന്നാൽ നിങ്ങൾ ടീം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഗാംഗുലി മികച്ച ഒരു ജോലിയാണ് ചെയ്തത്, ”അക്തർ പറഞ്ഞു.

Read More: Sourav Ganguly bravest batsman I bowled to, best Indian captain I saw: Shoaib Akhtar

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bravest batsman best indian captain shoaib akhtar on sourav ganguly

Next Story
ഐപിഎൽ സെപ്റ്റംബറിൽ ശ്രീലങ്കയിൽ നടത്താം: സുനിൽ ഗവാസ്കർipl 2019, indian premier league 2019, ipl 2019 hosts, ipl 2019 india elections, ipl 2019 schedule,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്, ,
The moderation of comments is automated and not cleared manually by malayalam.indianexpress.com