ലണ്ടന്‍: ടെന്നീസ് ആരാധകര്‍ക്ക് എന്നും ആവേശം പകരുന്നതാണ് റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ പോരാട്ടം. ഇരുവുരം നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെ ഉടലെടുക്കും. ഈ വിംബിള്‍ഡണിന്റെ സെമിെൈഫനലിലും ഇരുവരും ഏറ്റമുട്ടി. നീണ്ട 11 വര്‍ഷത്തിന് ശേഷം നദാലും ഫെഡറരും വിംബിള്‍ഡണില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കായിക ലോകം ഒന്നാകെ ഉറ്റുനോക്കിയ മത്സരമായിരുന്നു അത്.
എന്നാല്‍ തീ പാറും പോരാട്ടം കോര്‍ട്ടില്‍ നടക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ ഒരാള്‍ ഗ്യാലറിയിലുണ്ടായിരുന്നു. കണ്ണട വച്ച ഒരു കൊച്ചുപയ്യന്. നദാലും ഫെഡററും ഏറ്റുമുട്ടുമ്പോള്‍ വിരുതന് ഗ്യാലറിയില്‍ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു. മത്സരത്തിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ പയ്യന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുകയാണ്.
2 of if not the greatest players ever and the kid is reading a damn book smh #FedererNadal #Wimbledon pic.twitter.com/0FFosabdFl
— JACK (@Jackariahtjr) July 12, 2019
ഇത്ര ആവേശം നിറഞ്ഞ മത്സരത്തിനിടെ എങ്ങനെയാണ് ഇവന് പുസ്തകം വായിക്കാന്‍ സാധിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അത്ഭുതത്തോടൊപ്പം തന്നെ ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യമുള്ളൊരു മത്സരത്തില്‍ വന്നിരുന്നിട്ട് പുസ്തകം വായിക്കാനാണോ അങ്ങനെയെങ്കില്‍ വീട്ടിലിരുന്നാല്‍ പോരായിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
The Kid: I love reading books more anything in this world.
Me: That can't be true in every case. What if you're watching Roger Federer vs Rafael Nadal in their first ever #Wimbledon semi-final?
The Kid: #Fedal #Wimbledon2019 #FedererNadal #VamosRafa #RogerFederer #GOAT pic.twitter.com/9MNOcc2HLh
— Nikhil Deshpande (@Chaseeism) July 13, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook