/indian-express-malayalam/media/media_files/uploads/2018/02/virat-kohli-8.jpg)
ഏകദിനത്തിലായാലും ടെസ്റ്റിലായാലും വിരാട് കോഹ്‌ലിയുടെ റൺവേട്ടയെ തടയാൻ ബോളർമാർ എപ്പോഴും പാടുപെടുന്ന കാഴ്ചയാണ് കാണാറുളളത്. പേസർമാരെയും സ്പിന്നർമാരെയും വിരാട് ഒരുപോലെ തലങ്ങും വിലങ്ങും പായിക്കാറുണ്ട്. അതിനാൽതന്നെ കോഹ്‌ലിയുടെ വിക്കറ്റ് ബോളർമാർക്ക് എന്നും സ്വപ്നമാണ്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടുന്ന താരമെന്ന നേട്ടം കോഹ്‌ലി അടുത്തിടെ സ്വന്തമാക്കിയിരുന്നു.
കോഹ്‌ലി റൺമെഷീനാണെങ്കിലും അത് തടയാൻ ബോളർമാർക്ക് കഴിയുമെന്ന് പറയുകയാണ് ഓസ്ട്രേലിയൻ മുൻ ബോളിങ് ഇതിഹാസം. രാജ്യാന്തര ക്രിക്കറ്റിൽ 255 വിക്കറ്റുകൾ നേടിയ ഓസ്ട്രേലിയൻ താരം ജെഫ് തോംസൺ ആണ് വിരാടിനെയും പിടിച്ചുകെട്ടാനാകുമെന്ന് പറഞ്ഞത്. ഓസ്ട്രേലിയയ്ക്കായി 51 ടെസ്റ്റുകൾ കളിച്ചിട്ടുളള ജെഫ് 200 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
ഒഡീഷയിലെ ഭുവനശ്വറിൽ നടന്ന സ്പോർട്സ് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോഹ്‌ലിയെക്കുറിച്ചുളള ചോദ്യം ഉയർന്നത്. റൺവേട്ടക്കാരനായ കോഹ്‌ലിയെ ബോളർമാർക്ക് എങ്ങനെ പിടിച്ചുകെട്ടാനാകുമെന്നായിരുന്നു ഏവർക്കും അറിയേണ്ടിയിരുന്നത്. ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു,
''കോഹ്‌ലി ബ്രില്യന്റ് ആയ കളിക്കാരനാണ്. ടോപ് ബാറ്റ്സ്മാന്മാരെയെല്ലാം പിടിച്ചുകെട്ടാൻ കഴിയും. അവരെ നിങ്ങൾക്ക് നിയന്ത്രിക്കാനാകുമെന്നല്ല ഞാൻ പറയുന്നത്, പക്ഷേ ഒന്നോ രണ്ടോ ഓവർ അവർ സ്കോർ ചെയ്യുന്നത് നിങ്ങൾക്ക് തടയാനാകും. അപ്പോഴേക്കും അവരൊരു തെറ്റ് കാണിച്ചിരിക്കും.''
ഓസ്ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ടീം ഈ മാസമാണ് പുറപ്പെടുന്നത്. പര്യടനത്തിൽ 4 ടെസ്റ്റും 3 ഏകദിനങ്ങളും 3 ട്വന്റിട്വന്റി മത്സരങ്ങളുമാണുളളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us