രാജ്യാന്തര ക്രിക്കറ്റിൽ ആക്രമണ ബാറ്റിങ് ശൈലികൊണ്ട് ഏറെ പ്രശംസ ഏറ്റുവാങ്ങിയ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. നിർണായക ഘട്ടങ്ങളിൽ പോലും അനായാസം സെഞ്ചുറി തികയ്ക്കാൻ സാധിക്കുമെന്ന് പല വേദികളിലും താരം തെളിയിച്ചു തന്നു. കളിക്കളത്തിൽ താരത്തിനെ ദേഷ്യം പിടിപ്പിക്കുന്നവരും സൂക്ഷിക്കണം, അത് താരത്തെ കൂടുതൽ അക്രമണകാരിയാക്കും. ഇത് അടിവരയിടുകയാണ് മുൻ പാക് നായകൻ റാഷിദ് ലത്തീഫ്. യൂട്യൂബ് വീഡിയോയിലാണ് എന്തുകൊണ്ട് ബോളർമാർ കോഹ്‌ലിയുമായി മാത്രം കൊമ്പുകോർക്കരുതെന്ന് വിശദീകരിക്കുന്നത്.

ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയ 2014ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ കോഹ്‌ലിയുടെ പ്രകടനമാണ് ലത്തീഫ് ആദ്യ ഉദാഹരണമായി പറയുന്നത്. പരുക്കുമൂലം ആദ്യ മത്സരത്തിൽ ധോണി പുറത്തിരുന്നപ്പോൾ നായകനായി കോഹ്‌ലിയെത്തി. അടുത്ത മത്സരത്തിൽ ധോണിയെത്തിയെങ്കിലും പരാജയം തന്നെയായിരുന്നു ഫലം. ഇതിന് പിന്നാലെയാണ് ധോണി വിരമിക്കുന്നതായി അറിയിച്ചത്. കോഹ്‌ലി ഇതോടെ നായക സ്ഥാനത്ത് തുടർന്നു.

Also Read: പരിപാടി കൊള്ളം; കേരള പൊലീസിന് കയ്യടിച്ച് രവി ശാസ്ത്രി

മൂന്നാം മത്സരത്തിലും നാലം മത്സരത്തിലും ഓരോ ഇന്നിങ്സുകളിൽ സെഞ്ചുറി നേടിയ താരം സിഡ്നിയിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു അർധ സെഞ്ചുറിയും തികച്ചിരുന്നു. ആ മത്സരത്തിൽ മിച്ചൽ ജോൺസൺ കോഹ്‌ലിയോട് തട്ടികയറിയെന്നും പിന്നീട് നിങ്ങൾ ആ മത്സരം കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും കോഹ്‌ലി ഒട്ടും പ്രതിരോധിച്ചല്ല കളിച്ചതെന്നും ലത്തീഫ് പറഞ്ഞു.

അങ്ങനെ നിങ്ങൾ ഒരിക്കലും കൊമ്പുകോർക്കാൻ പാടില്ലാത്ത ചില താരങ്ങളുണ്ടെന്നും ലത്തീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ തന്നെ ജാവേദ്, വിവിയൻ റിച്ചാർഡ്സൺ, സുനിൽ ഗവാസ്കർ, ഇന്ന് കോഹ്‌ലിയും അത്തരത്തിലൊരും കളിക്കാരനാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സച്ചിൻ പുറത്ത്; ഷെയ്ൻ വോണിന്റെ ഇന്ത്യൻ ഐപിഎൽ ടീമിൽ ഇടംപിടിച്ച് രണ്ട് സർപ്രൈസ് താരങ്ങൾ

വെസ്റ്റ് ഇൻഡീസിനെതിരെ കഴിഞ്ഞ വർഷം നടന്ന ടി20 പരമ്പരയാണ് താരം പറഞ്ഞ മറ്റൊരു ഉദാഹരണം. കെസ്രിക് വില്യംസണിന് കൊടുത്ത നോട്ട് ബുക്ക് സെലിബ്രേഷൻ. 2017ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന മത്സരത്തിൽ കോഹ്‌ലിയെ പുറത്താക്കിയ ശേഷം വായുവിൽ എഴുതി ഒപ്പിട്ടുകൊണ്ട് ഒരു നോട്ട്ബുക്ക് സെലിബ്രേഷനാണ് കെസ്രിക് നടത്തിയത്. രണ്ട് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ നടന്ന മത്സരത്തിൽ കെസ്രിക്കിനെ സിക്സർ പായിച്ചായിരുന്നു താരം മറുപടി നൽകിയത്.

Also Read: ഓസ്ട്രേലിയൻ താരങ്ങൾക്ക് വിരാട് കോഹ്‌‌ലിയെയും സംഘത്തെയും പേടിയാണ്; കാരണം വെളിപ്പെടുത്തി മുൻ നായകൻ മൈക്കിൾ ക്ലർക്ക്

രാജ്യാന്തര ക്രിക്കറ്റിൽ റെക്കോർഡുകളുടെ കൂട്ടുകാരനാണ് വിരാട് കോഹ്‌ലി. സച്ചിന്റെ സെഞ്ചുറി റെക്കോർഡ് അടക്കം നിരവധി ചരിത്രങ്ങൾ തിരുത്തുക പതിവാക്കിയ കോഹ്‌ലി ഇന്ത്യയ്ക്കായി ഇതുവരെ 86 ടെസ്റ്റ് മത്സരങ്ങളും 248 ഏകദിന മത്സരങ്ങളും 82 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 7240 റൺസ് നേടിയ താരത്തിന്റെ ഏകദിനത്തിലെ സമ്പാദ്യം 11867 റൺസാണ്. ടി20യിൽ 2794 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook