Latest News

‘ഉമിനീർ വിലക്ക്’: കോവിഡ് കഴിഞ്ഞാൽ ബോളർമാർക്ക് പുതിയ പ്രതിസന്ധി

കോവിഡ് ഭീഷണിയെത്തുർന്ന് നിർത്തിവച്ച ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിച്ചശേഷം പുതിയ നിയന്ത്രണം നടപ്പാക്കിയേക്കും

cricket, ക്രിക്കറ്റ്, icc, ഐസിസി, india, ഇന്ത്യ, gillespie, ഗില്ലെസ്പി, prasad, പ്രസാദ്, venkatesh prasad,വെങ്കടേശ് പ്രസാദ്, praveen, പ്രവീൺ, preveen kumar, പ്രവീൺ കുമാർ, saliva, ഉമിനീർ, paser, പേസർ, spinner, സ്പിന്നർ, fast bowler, ഫാസ്റ്റ് ബൗളർ, covid spread, കോവിഡ് പകരൽ, corona spread, കോറോണ പടരൽ,cricket restart, ക്രിക്കറ്റ് പുനരാരംഭിക്കൽ, corona,കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, Covid-19 death, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ബൗൾ ചെയ്യുന്നതിന് ബോളർമാർ പന്തിൽ തുപ്പുന്നതും തുടച്ച് മിനുക്കുന്നതും ഫീൽഡിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ കോവിഡിനു ശേഷമുള്ള ക്രിക്കറ്റ് ഫീൽഡുകളിൽ സ്ഥിതി വ്യത്യസ്തമായിരിക്കും.

ഇന്ത്യയടക്കമുള്ള ഐസിസി അംഗരാജ്യങ്ങളിൽകോവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ ഉടൻ പുനരാരംഭിക്കാൻ സാധ്യത കുറവാണ്. മത്സരങ്ങൾ പുനരാരംഭിച്ചാൽ പന്തുകൾ ഉമിനീരുപയോഗിച്ച് തുടയ്ക്കുന്നത് തടയണമെന്ന് നിർദേശമുയർന്നിരുന്നു. ഈ വിഷയത്തിൽ വെങ്കടേശ് പ്രസാദും ജേസൺ ഗില്ലസ്പിയും പ്രവീൺ കുമാറും അടക്കമുള്ള മുൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്.

Also Read: വിരാട് കോഹ്ലി, രോഹിത് ശർമ: ആരാണ് മികച്ച നായകൻ, കോറി ആൻഡേഴ്സൺ പറയുന്നു

മത്സരങ്ങൾ പുനരാരംഭിച്ചാൽ ബൗളർമാർ വിയർപ്പുമാത്രമാവണം പന്തുകൾ തുടയ്ക്കുമ്പോളുപയോഗിക്കേണ്ടതെന്നും കളിക്കാരുടെ സുരക്ഷയ്ക്ക് അത് ആവശ്യമാണെന്നും ഇന്ത്യക്കുവേണ്ടി 33 ടെസ്റ്റുകളും 161 ഏകദിനങ്ങളും കളിച്ച മുൻ പേസർ വെങ്കടേശ് പ്രസാദ് പറഞ്ഞു. ഉമിനീർ ഉപയോഗം നിർത്തുന്നത് ബോളർമാർക്ക് പ്രയാസമേറിയ കാര്യമായിരിക്കുമെന്നും എന്നാൽ അത് ഈ കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഫീൽഡിൽ കടുത്ത സാഹചര്യത്തിൽ ഇതെല്ലാം മറന്നു പോയേക്കാം. ബാറ്റ്സ്മാനെതിരേ മേൽക്കൈ നേടാൻ പന്തിൽ വിയർപ്പും ഉമനീരും ഉപയോഗിക്കുന്നതിന് പകരം എന്തു ചെയ്യും. ബോൾ സ്വിങ് ചെയ്യിക്കേണ്ടി വരും പലപ്പോഴും.”-വെങ്കടേശ് പ്രസാദ് കൂട്ടിച്ചേർത്തു. മാർച്ചിൽ ദക്ഷിണാഫ്രിക്കയുമായുള്ള സീരീസിന്റെ സമയത്ത് ഇന്ത്യൻ ടീം അംഗങ്ങൾക്കിടയിൽ ഉമിനീർ പ്രശ്നം ചർച്ചയായിരുന്നു. ഉമിനീർ ഉപയോഗം കുറയ്ക്കുമെന്ന് അന്ന് ഭുവനേശ്വർ കുമാർ സൂചന നൽകുകയും ചെയ്തിരുന്നു.

പന്ത് മിനുക്കുന്നതിനായി വിയർപ്പും ഉമിനീരും മാത്രം ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതിയുള്ളതെന്ന് വെങ്കടേശ് പ്രസാദ് ചൂണ്ടിക്കാട്ടി. 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഇക്കാര്യത്തിൽ നിയമം കടുപ്പമായതോടെ ഉമിനീരും വിയർപ്പും ഉപയോഗിക്കുന്നത് വർധിക്കുകയും ചെയ്തിരുന്നു.

എല്ലാവരും വിയർക്കാറില്ലെന്നും അത്തരം സന്ദർഭങ്ങളിൽ വിയർക്കുന്ന മറ്റൊരാൾക്ക് നേരെ പന്ത് എറിഞ്ഞ് ഈ പ്രശ്നം പരിഹരിക്കാമെന്നും വെങ്കടേശ് പ്രസാദ് പറയുന്നു. “ഞാൻ കുറച്ച് വിയർക്കുന്ന ആളായിരുന്നു പക്ഷേ രാഹുൽ ദ്രാവിഡ് അങ്ങനെയായിരുന്നില്ല”-വെങ്കടേശ് പ്രസാദ് പറഞ്ഞു.

ബൗളിങ് എന്നാൽ അത് വിയർപ്പിന്റെയും ഉമിനീരിന്റെയും മാത്രം കാര്യമല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. “1999ൽ ചെന്നൈയിൽ ഞാൻ 33 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്ത, പാകിസ്താനെതിരായ മത്സരത്തിൽ പന്തിന്റെയും പിച്ചിന്റെയും അവസ്ഥകളും, കാലാവസ്ഥയും റിവേഴ്സ് സ്വിങിന് കാരണമായി. അത് ഉമിനീരിന്റെ മാത്രം കാര്യമല്ല. മറ്റനേകം കാര്യങ്ങൾ അതിൽ വരുന്നുണ്ട്”- പ്രസാദ് പറഞ്ഞു.

“എല്ലാവരുടെയും സുരക്ഷയ്ക്ക് ഉമിനീർ ഉപയോഗം തടയേണ്ടതുണ്ട്. മുൻപത്തെപ്പോലെ നിങ്ങൾക്ക് സ്വിങ് ചെയ്യാനായില്ലെങ്കിൽ നിങ്ങൾ പുറത്തായേക്കാമെന്ന പ്രശ്നവുമുണ്ട്. അതിനെ നിങ്ങൾ എങ്ങിനെ അഭിമുഖീകരിക്കും?”- പ്രസാദ് ചോദിച്ചു.

Also Read: Explained: ഭക്ഷണത്തിൽ നിന്ന് കൊറോണ വൈറസ് അണുബാധയുണ്ടാകുമോ?

കുറച്ചു മാസങ്ങൾക്കുള്ളിൽ അവർ ഉമിനീർ വിലക്കുമെന്നും ഈ സാഹചര്യത്തിൽ നമ്മൾ ബൗളർമാർ മറ്റെന്തെങ്കിലും വഴി കണ്ടെത്തണമെന്നുമായിരുന്നു ഈ വിഷയത്തോട് പ്രവീൺ കുമാർ ഒരു ചിരിയോടുകൂടി പ്രതികരിച്ചത്.

“ഫാസ്റ്റ് ബോളർമാരെ സംബന്ധിച്ച് പ്രധാന വിഷയമാണിത്. സ്പിന്നർമാർക്കും അങ്ങിനെയാണ്. പന്ത് എറിയുന്നതിനെ ഇത് സഹായിക്കുന്നു. ബൗളിങ്ങ് ആരംഭിക്കുമ്പോഴും പഴയ പന്ത് ഉപയോഗിക്കുമ്പോഴും ഉമിനീർ തന്നെ സഹായിച്ചിട്ടുണ്ട് ” – 2011ൽ ലോർഡ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത പ്രവീൺ കുമാർ പറഞ്ഞു.

ഇതൊരു പെട്ടെന്നുള്ള ചോദ്യമായി കാണുന്നില്ലെന്നും സത്യസന്ധമായും പരിഗണിക്കേണ്ട വിഷയമാണിതെന്നും ഉമിനീർ ഉപയോഗം വിലക്കുന്നതിനെക്കുറിച്ച് മുൻ ഓസീസ് പേസർ ഗില്ലസ്പി അഭിപ്രായപ്പെട്ടു. വിയർപ്പ് മാത്രം ഉപയോഗിക്കുന്നതിന് അപ്രായോഗികതകളുണ്ടെന്നും ഇക്കാര്യത്തിൽ തനിക്ക് ഉത്തരമില്ലെന്നും കരിയറിൽ 259 ടെസ്റ്റ് വിക്കറ്റ് നേടിയ ഓസീസ് താരം പ്രതികരിച്ചു.

Read More: To spit or not: Bowlers face ‘saliva’ conundrum in post Covid-19 scenario

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bowlers face post covid saliva use problem

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com