ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോട് നാണം കെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബേണ്‍മത്ത്. ലിഗില്‍ ടീം തുടര്‍ച്ചയായ രണ്ട് തോല്‍വി നേരിട്ടതിന് ശേഷമാണ് ലിവര്‍പൂളിനോട് വന്‍ മാര്‍ജിനില്‍ ബേണ്‍മത്ത് തോറ്റത്.ലീഗില്‍ ബേണ്‍മത്തിനെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തകര്‍ത്തത്. ലീഗില്‍ നിലവില്‍ പോയന്റ് പട്ടികയില്‍ 17-ാം സ്ഥാനത്താണ് ബേണ്‍മത്ത്. നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടു. നാല് മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് ടീം വഴങ്ങിയത്.
”ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സമയങ്ങളില്‍ സ്‌കോട്ടിനും അദ്ദേഹത്തിന്റെ ടീമിനും അവരുടെ പ്രയത്നങ്ങള്‍ക്ക് എന്റെ നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” ക്ലബ്ബിന്റെ ഉടമ മാക്‌സിം ഡെമിന്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നിരുന്നാലും, ഒരു ടീമെന്ന നിലയിലും ക്ലബിന്റെ ഉയര്‍ച്ചയ്ക്കും ഞങ്ങള്‍ തന്ത്രത്തില്‍ ഞങ്ങള്‍ ആവിഷ്‌കരിക്കുന്നത് സ്വാഛാവികമാണ്. പുതിയ മാനേജര്‍ക്കായുള്ള തിരച്ചില്‍ ഉടന്‍ ആരംഭിക്കുമെന്നും ആദ്യ ടീം കോച്ച് ഗാരി ഒ നീല്‍ ഇടക്കാലത്തേക്ക് ചുമതലയേല്‍ക്കുമെന്നും ക്ലബ് അറിയിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് ബേണ്‍മത്ത് വഴങ്ങിയത്. ഇംഗ്ലണ്ടിന്റെ മുന്‍ മിഡ്ഫീല്‍ഡറായ പാര്‍ക്കറിന്റെ പരിശീലക മികവിലാണ് ഇത്തവണ ബേണ്‍മത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് യോഗ്യത നേടിയത്. സെക്കന്‍ഡ് ടയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ സീസണില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു