കറുത്ത വർഗക്കാരായ ക്രിക്കറ്റ് താരങ്ങളുടെയും ടീമിന്റെയും വിജയങ്ങൾ നിയന്ത്രിക്കാനാണ് ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തിയതെന്നെ ആരോപണവുമായി മുൻ വെസ്റ്റ് ഇൻഡീസ് നായകൻ ഡാരൺ സമി. വൈറ്റ് ടീമിലെ താരങ്ങൾ എതിരാളികളെ പുറത്താക്കാൻ ബൗൻസർ എറിയുമ്പോൾ അത് ഒരു പ്രശ്നമല്ലായിരുന്നെന്നും വെസ്റ്റ് ഇൻഡീസ് ബോളർമാർ ആധിപത്യം ഉറപ്പിച്ചതോടെയാണ് ബൗൺസർ പരിമിതപ്പെടുത്താനുള്ള ചട്ടം അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
“ക്രിക്കറ്റിൽ കറുത്തവരുടെ ടീം മേധാവിത്വം നേടുന്നതു ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴാണു ബൗൺസർ നിയമം വരുന്നത്. കറുത്തവരുടെ ടീം ജയിക്കുന്നതു നിയന്ത്രിക്കുന്നതിനാണു ഈ നിയമം വന്നതെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇക്കാര്യം ഒരുപക്ഷേ തെറ്റായിരിക്കാം, പക്ഷേ ഞാൻ അതാണു കണ്ടത്,” സമി പറഞ്ഞു.
Also Read: ഹർഭജനെ വിലക്കാതിരിക്കാൻ കരഞ്ഞു യാചിച്ചു: 2008 ലെ സംഭവങ്ങൾ ഓർത്തെടുത്ത് ശ്രീശാന്ത്
ബാബിലോൺ ആയാലും ജെഫ് തോംസൺ, ഡെന്നിസ് ലില്ലി ആണെങ്കിലും എതിരാളികൾക്ക് പരുക്കേൽപ്പിച്ചിട്ടുണ്ട്. എന്നാൽ വെസ്റ്റ് ഇൻഡീസ് ടീം മുന്നിലേക്ക് വന്നതോടെ എല്ലാം മാറിയെന്നും സമി പറഞ്ഞു.
പേസ് നിരയുടെ മികവിൽ ഒരു കാലത്ത് ലോകക്രിക്കറ്റിനെ അടക്കി വാണിരുന്നവരാണ് വെസ്റ്റ് ഇൻഡീസുകാർ. കോട്നി വാൽഷ്, ജോയൽ ഗാർനര്‍, പാട്രിക് പാറ്റേർസൻ, ആൻഡി റോബർട്സ്, മൈക്കല്‍ ഹോൾഡിങ് എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു വെസ്റ്റ് ഇൻഡീസ് ടീമിന്റെ പ്രധാന കരുത്ത്.
Also Read: ആൻഫീൽഡിൽ ഇരുട്ടിനെയും ചുവപ്പിച്ച് ലിവർപൂൾ ആരാധകർ
1991 ലാണ് ബൗൺസറുകൾ നിയന്ത്രിക്കുന്നതിനായി ക്രിക്കറ്റിൽ നിയമം കൊണ്ടുവരുന്നത്. ഒരു ഓവറിൽ ഒരു ബൗൺസർ മാത്രം എറിയാനായിരുന്നു ആദ്യം അനുമതി. 1994 മുതൽ രണ്ട് ബൗണ്‍സറുകൾ എറിയാൻ അനുമതി നൽകി. CRICKET ‘സിനിമയിൽ അഭിനയിച്ചത് ജീവിക്കാൻ; പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’ 2001 ൽ എറിയാവുന്ന ബൗൺസറുകളുടെ എണ്ണം ഒന്നാക്കി വീണ്ടും പരിഷ്കരിച്ചു. 11 വർഷങ്ങള്‍ക്കു ശേഷം രണ്ട് ബൗൺസറുകൾ എറിയാനായി ഐസിസി വീണ്ടും അനുമതി നൽകി.