/indian-express-malayalam/media/media_files/uploads/2018/11/krunal-bouncer.jpg)
ക്രിക്കറ്റിൽ വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നത് ബൗൺസറുകളാണ്. പലപ്പോഴും താരങ്ങളുടെ മരണത്തിന് വരെ ഭീകര ബൗൺസറുകൾ കാരണമായിട്ടുണ്ട്. ഇത്തരം ബൗൺസറുകൾ എറിയുന്നത് മിക്കവാറും പേസർമാരായിരിക്കും. ഈ പതിവ് ഇന്നലെ ഇന്ത്യൻ സ്പിന്നർ ക്രുണാൽ പാണ്ഡ്യ തെറ്റിച്ചു.
വിൻഡീസ് ഇന്നിങ്സിന്റെ പതിമൂന്നാം ഓവറിലായിരുന്നു സംഭവം. ഇടംകൈയ്യൻ സ്പിന്നറുടെ ഷോട്ട് ലെങ്ത് ബോൾ കുത്തി ഉയരുകയായിരുന്നു. ക്രീസിലുണ്ടായിരുന്ന വിൻഡീസ് നായകൻ കാർലോസ് ബ്രാത്ത് വൈറ്റ് കുനിഞ്ഞു. വിക്കറ്റിന് പിന്നിൽ നിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ഉയർന്നു ചാടിയെങ്കിലും പന്ത് കൈപ്പിടിയിൽ ഒതുക്കാനായില്ലെന്ന് മാത്രമല്ല, പന്ത് ബൗണ്ടറി എത്തുകയും ചെയ്തു.
കുത്തി ഉയർന്നതോടൊപ്പം നല്ല വേഗത്തിലുമായിരുന്നു ക്രുണാലിന്റെ ഡെലിവറി. നിലത്ത് വീണ ദിനേശ് കാർത്തിക് ആശ്ചര്യത്തോടെ ക്രുണാലിനെ നോക്കുന്നതും വിഡീയോയിൽ കാണാം. കാർത്തിക് മാത്രമല്ല മത്സരം കണ്ട ഏവരെയും ഒരു നിമിഷം സതപ്തരാക്കിയാണ് പന്ത് ബൗണ്ടറി എത്തിയത്.
നേരത്തെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു. 71 റൺസിനാണ് ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 196 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 124 റൺസെടുക്കാനെ സാധിച്ചുള്ളൂ.
നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 195 റൺസ് നേടിയത്. സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 61 പന്തിൽ നിന്ന് 111 റൺസ് നേടിയ രോഹിത് പുറത്താകാതെ നിന്നു. ടി20യിലെ രോഹിത്തിന്റെ നാലാമത് സെഞ്ചുറിയാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.