‘ഫ്രീയാണെങ്കില്‍ കുട്ടിയെ നോക്കാന്‍ വരുമോ?’; പന്തിനെ ബേബി സിറ്റിങ്ങിന് ക്ഷണിച്ച് പെയ്‌ന്റെ ഭാര്യ

ബോണിയുടെ ക്ഷണത്തിന് പന്ത് മറുപടി നല്‍കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര അവസാനിച്ചെങ്കിലും പരമ്പരയുടെ ആവേശമായിരുന്ന പന്ത്-പെയ്ന്‍ വാക്ക് പോരിന് ഇപ്പോഴും ചൂടാറിയിട്ടില്ല. പന്തിനെ തന്റെ മക്കളെ നോക്കാന്‍ പെയ്ന്‍ ക്ഷണിച്ചതും പന്ത് അതിന് നല്‍കിയ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. പരമ്പര കഴിഞ്ഞതോടെ എല്ലാം അവസാനിച്ചെന്ന് കരുതിയവര്‍ക്ക് പക്ഷെ തെറ്റി. പെയ്‌ന്റെ ഭാര്യ വീണ്ടും പോസ്റ്റിലൂടെ പോരിന് ജീവന്‍ നല്‍കിയിരിക്കുകയാണ്.

പരമ്പര കഴിഞ്ഞ് മടങ്ങി എത്തിയതിന് ശേഷം ബാഗ് അണ്‍ പാക്ക് ചെയ്യുന്നതിനെ കുറിച്ചുള്ള പോസ്റ്റിലായിരുന്നു പെയ്‌ന്റെ ഭാര്യ ബോണി പന്തിനെ കുറിച്ച് പരാമര്‍ശിച്ചത്. ബാഗ് അണ്‍ പാക്ക് ചെയ്യണമെന്നും അതുകൊണ്ട് കുട്ടിയെ നോക്കാന്‍ പന്തിന് വരാനാകുമോ എന്നുമാണ് ബോണി ചോദിക്കുന്നത്. കുട്ടിയോടൊപ്പമുള്ള ഫോട്ടോ സഹിതമായിരുന്നു ബോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ബോണിയുടെ ക്ഷണത്തിന് പന്ത് മറുപടി നല്‍കുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.

പരമ്പരയിലെ ആവേശകരമായ പോരായിരുന്നു പെയ്‌നും പന്തും തമ്മിലുണ്ടായത്. പന്തിനെ കളിയാക്കി പെയ്ന്‍ ആണ് പോരിന് തുടക്കം കുറിച്ചത്. ധോണി ടീമില്‍ തിരിച്ചെത്തിയ സ്ഥിതിക്ക് പന്തിനോട് തന്റെ വീട്ടിലേക്ക് വന്ന് കുട്ടികളെ നോക്കാമോ എന്നായിരുന്നു പെയ്ന്‍ ചോദിച്ചത്. ഇതിന് മൈതാനത്ത് പന്ത് ആദ്യം മറുപടി നല്‍കി. പെയ്‌നെ താല്‍ക്കാലിക ക്യാപ്റ്റനെന്ന് വിളിച്ചായിരുന്നു പന്തിന്റെ മറുപടി.

അതിന് പിന്നാലെ പെയ്‌ന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ബേബി സിറ്റിങ്ങിനുള്ള മറുപടി പന്ത് വീണ്ടും നല്‍കി. പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പോലും പന്തിനോട് ഇതേ കുറിച്ച് ചോദിക്കുകയുണ്ടായി. കളിക്കളത്തിലെ പോര് പുറത്ത് വെറും തമാശയാണെന്നും എല്ലാവരും നല്ല സുഹൃത്തുക്കളാണെന്നും തെളിയിക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bonnie paine calls rishabh pant for baby sitting

Next Story
രാഹുലിന്റെ സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി; കേരളം 286 ന് പുറത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com